പൊലീസ് ആസ്ഥാനത്തിന് മുന്നിൽ ഉദ‍്യോഗസ്ഥരുടെ ഏറ്റുമുട്ടൽ; നടപടി സ്വീകരിച്ച് ജില്ലാ പൊലീസ് മേധാവി

ട്രാഫിക് ഡ‍്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ‍്യോഗസ്ഥനെ മർദിച്ച കിരൺ എന്ന പൊലീസുകാരനെ സസ്പെൻഡ് ചെയ്തു
police officer suspended for clash at police headquarters
kerala police

representative image

Updated on

തിരുവനന്തപുരം: വാഹനം പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് പൊലീസ് ആസ്ഥാനത്തിന് മുന്നിൽ പൊലീസ് ഉദ‍്യോഗസ്ഥർ തമ്മിൽ ഏറ്റുമുട്ടിയ സംഭവത്തിൽ നടപടി.

ട്രാഫിക് ഡ‍്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ‍്യോഗസ്ഥനെ മർദിച്ച കിരൺ എന്ന പൊലീസുകാരനെ സസ്പെൻഡ് ചെയ്തു. പാറാവ് ഡ‍്യൂട്ടിയിലുണ്ടായിരുന്ന കിരണും ട്രാഫിക് ഡ‍്യൂട്ടിയിലുണ്ടായിരുന്ന വിശാഖും തമ്മിലാണ് ഏറ്റുമുട്ടിയത്.

സംഭവത്തിനു ശേഷം വിശാഖ് മ‍്യൂസിയം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. കിരൺ‌ വിശാഖിനെ മർദിക്കുന്നതിന്‍റെ സിസിടിവി ദൃശ‍്യങ്ങളുടെ അടിസ്ഥാനത്തിലാണ് ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ നടപടിയെടുത്തതെന്നാണ് വിവരം.

logo
Metro Vaartha
www.metrovaartha.com