കറന്‍റ് പോകും; ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി

ചൊവ്വാഴ്ച പല സമയത്തായി ഒരു മണിക്കൂറോളം സംസ്ഥാനത്ത് വൈദ്യുതി തടസപ്പെട്ടിരുന്നു.
Power outages likely; KSEB warns of possible partial power restrictions

കറന്‍റ് പോകും; ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി

Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് അറിയിച്ച് കെഎസ്ഇബി. മുൻ ദിവസങ്ങളെ അപേക്ഷിച്ച് വൈദ്യുതി ഉപഭോഗം കൂടാൻ സാധ്യതയുണ്ടെന്നും പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭിക്കാത്ത സാഹചര്യത്തിൽ വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്നുമാണ് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്.

പീക്ക് സമയത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താനാണ് സാധ്യത. ഇടുക്കി ഉൾപ്പെടെയുള്ള ജല വൈദ്യുത പദ്ധതികളിൽ നിന്നുള്ള ഉത്പാദനം 45 ദശലക്ഷം യൂണിറ്റിൽ നിന്ന് 17 ദശലക്ഷം യൂണിറ്റായി കുറഞ്ഞുവെന്നും കെഎസ്ഇബി ചെയർമാൻ എം.ജി. രാജമാണിക്യം വ്യക്തമാക്കി. ചൊവ്വാഴ്ച പല സമയത്തായി ഒരു മണിക്കൂറോളം സംസ്ഥാനത്ത് വൈദ്യുതി തടസപ്പെട്ടിരുന്നു.

logo
Metro Vaartha
www.metrovaartha.com