ഹോട്ടലിലെത്തിയത് സുഹൃത്തുക്കളെ കാണാൻ; ഓം പ്രകാശിനെ അറിയില്ലെന്ന് പ്രയാഗ

സുഹൃത്തുക്കൾ ലഹരിപ്പാർട്ടിയിൽ പങ്കെടുത്തിരുന്നോ എന്ന ചോദ്യത്തോട് പ്രയാഗ പ്രതികരിച്ചില്ല.
Prayaga Martin reacts after police questioning
പ്രയാഗ മാർട്ടിൻ
Updated on

കൊച്ചി: സുഹൃത്തുക്കളെ കാണാനായാണ് ഹോട്ടലിലെത്തിയതെന്ന് നടി പ്രയാഗ മാർട്ടിൻ. ഓം പ്രകാശിനെ അറിയില്ല. വിവാദങ്ങൾ ഉണ്ടായതിനു ശേഷം ഗൂഗിൾ ചെയ്താണ് ആരാണെന്ന് മനസിലാക്കിയതെന്നും പ്രയാഗ ചോദ്യം ചെയ്യലിനു ഹാജരായതിനു ശേഷം മാധ്യമങ്ങളോട് പറഞ്ഞു. സാമൂഹ്യ ജീവിതത്തിന്‍റെ ഭാഗമായാണ് പലയിടത്തും പോകുന്നത്. അവിടെ ക്രിമിനലുകൾ ഉണ്ടോ എന്ന് അന്വേഷിക്കാൻ പറ്റാറില്ലെന്നും പ്രയാഗ പറഞ്ഞു.

‌പൊലീസിന് നൽ‌കിയ ഉത്തരങ്ങൾ ആവർത്തിക്കാൻ ആഗ്രഹിക്കുന്നില്ല. മാധ്യമങ്ങളുടെ എല്ലാ ചോദ്യത്തിനും മറുപടി പറയേണ്ടതില്ല. തനിക്കെതിരേ വന്ന വാർത്തകളെല്ലാം ശ്രദ്ധിക്കുന്നുണ്ടെന്നും പ്രയാഗ പറഞ്ഞു. സുഹൃത്തുക്കൾ ലഹരിപ്പാർട്ടിയിൽ പങ്കെടുത്തിരുന്നോ എന്ന ചോദ്യത്തോട് പ്രയാഗ പ്രതികരിച്ചില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com