സിസേറിയൻ ആവശ്യപ്പെട്ടിട്ടും ഡോക്റ്റർ അനുവദിച്ചില്ല; ഗർഭപാത്രം തകർന്ന് യുവതിയും ഗർഭസ്ഥശിശുവും മരിച്ചു

ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് യുവതിയെ വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു
premature baby died
സിസേറിയൻ ആവശ്യപ്പെട്ടിട്ടും ഡോക്റ്റർ അനുവദിച്ചില്ല; ഗർഭപാത്രം തകർന്ന് ഗർഭസ്ഥശിശു മരിച്ചു
Updated on

കോഴിക്കോട്: ഗർ‍ഭപാത്രം തകർന്ന് യുവതിയും ഗർഭസ്ഥശിശുവും മരിച്ചു. ചികിത്സാപ്പിഴവെന്ന ആരോപണവുമായി കുടുംബം. ഗുരുതരാവസ്ഥയിലായ യുവതിയെ വെന്‍റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കോഴിക്കോട് ഉള്ള്യേരിയിലാണ് ദാരുണസംഭവം. ഏകരൂർ ഉണ്ണികുളം ആർപ്പറ്റ വിവേകിന്‍റെ ഭാര്യ അശ്വതിയാണ് (35) മരിച്ചത്. സെപ്റ്റംബർ 7നാണ് യുവതിയെ പ്രസവത്തിനായി ഉള്ള്യേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വേദന വരാത്തതിനെത്തുടർന്ന് ചൊവ്വാഴ്ചയും ബുധനാഴ്ചയും മരുന്നു വച്ചു. ബുധനാഴ്ച ഉച്ചയോടെ വേദനയുണ്ടായി.

രാത്രിയോടെ വേദന അസഹ്യമായതോടെ യുവതി സിസേറിയൻ ചെയ്യാൻ ആവശ്യപ്പെട്ടു. എന്നാൽ സാധാരണ രീതിയിൽ പ്രസവം നടക്കുമെന്നായിരുന്നു ഡോക്റ്റർ അറിയിച്ചത്. വ്യാഴാഴ്ച പുലർച്ചയോടെ ഗുരുതരാവസ്ഥ‍യിലായ യുവതിയുടെ ഗർഭപാത്രം തകർന്ന് കുട്ടി മരിച്ചതായി ഡോക്റ്റർ അറിയിച്ചു. എത്രയും പെട്ടെന്ന് ഗർഭപാത്രം നീക്കിയില്ലെങ്കിൽ യുവതിയുടെ ജീവൻ രക്ഷിക്കാനാകില്ലെന്ന് അറിയിച്ചതിനെത്തുടർന്ന് ബന്ധുക്കൾ ശസ്ത്രക്രിയയ്ക്ക് അനുമതി നൽകി.

ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് യുവതിയെ വെന്‍റിലേറ്ററിറിലേക്കു മാറ്റിയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com