

സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെ ശമ്പളം പരിഷ്കരിച്ചു
file image
തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെ ശമ്പളം പരിഷ്കരിച്ച് സർക്കാർ. ഇതു സംബന്ധിച്ച കരട് വിജ്ഞാപനം പുറത്തിറക്കി. മിനിമം വേതനം 25450 മുതൽ 30,880 രൂപ വരെയാക്കിക്കൊണ്ടാണ് ശമ്പളപരിഷ്കരണം. 5 വർഷത്തെ പ്രവൃത്തിപരിചയത്തോടു കൂടിയ എഎൻഎം ഗ്രേഡ് 1 തസ്തികയിലുള്ളവർക്ക് 4650-29850 ഗ്രേഡ് 2 തസ്തികയിലുള്ളവർക്ക് 24290-29390 സ്കെയിലിലാണ് പരിഷ്കരണം.
പത്ത് വർഷത്തെ പ്രവൃത്തിപരിചയത്തോടു കൂടിയ സ്റ്റാഫ് നഴ്സ് ജിഎൻഎം/ബിഎസ് സി/രജിസ്ട്രേഡ് എഎൻഎ സ്പെഷൽ ഗ്രേഡ് / ഇഎംടി/ ആംബുലൻസ് നഴ്സുമാർക്ക് 25450-30800, ട്യൂട്ടർ നഴ്സ്/ക്ലിനിക്കൽ ഇൻസ്ട്രക്റ്റർ(ഇഎംടി/ ആംബുലൻസ്) 25930-31380, ഹെഡ്നഴ്സ്/ക്ലിനിക്കൽ സൂപ്പർവൈസർ/സിസ്റ്റർ ഇൻ-ചാർജ്/ഗ്രൂപ്പ് ക്യാപ്റ്റൻ- 26690-32290.
അസിസ്റ്റന്‍റ് നഴ്സിങ് സൂപ്രണ്ടന്‍റ് / ഡപ്യൂട്ടി നഴ്സിങ് സൂപ്രണ്ടന്‍റ് (ബിഎസ്‌സി+5 വർഷം പ്രവൃത്തിപരിചയം/ജിഎൻഎം+10 വർഷത്തെ പരിചയം) -26770-32320, നഴ്സിങ് സൂപ്രണ്ടന്‍റ് (ബിഎസ്‌സി+5 വർഷം പ്രവൃത്തിപരിചയം)/ മേട്രൺ (ബിഎസ്‌സി/ജിഎൻഎം+10 വർഷം പ്രവൃത്തിപരിചയം) 27170-32870, നഴ്സസ് മാനേജർ (എംഎസ്‌സി +5 വർഷം പ്രവൃത്തിപരിചയം/ ബിഎസ്‌സി+ 10 വർഷത്തെ പ്രവൃത്തിപരിചയം) നഴ്സസ് ഡയറക്റ്റർബിഎസ്‌സി/ജിഎൻഎം+10 വർഷം പ്രവൃത്തിപരിചയം/ നഴ്സസ് ഓഫിസർ -27330-33080 എന്നിങ്ങനെയാണ് ശമ്പളപരിഷ്കരണം.