പിഎസ്‌സി: യോഗയും റോൾബോളും അടക്കം 12 കായിക ഇനങ്ങൾക്കു കൂടി അധിക മാർക്ക്

തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലെ 4 മെന്‍റല്‍ ഹെല്‍ത്ത് റിവ്യൂ ബോര്‍ഡുകളില്‍ സൂപ്രണ്ടിന്‍റെ ഓരോ സ്ഥിരം തസ്തിക സൃഷ്ടിക്കാനും തീരുമാനിച്ചു.
PSC notification
യോഗയും റോൾബോളും അടക്കം 12 കായിക ഇനങ്ങൾക്കു കൂടി അധികമാർക്ക്
Updated on

തിരുവനന്തപുരം: കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ (പി എസ് സി )മുഖേന ക്ലാസ്സ് 3, ക്ലാസ്സ് 4 തസ്തികകളിലേയ്ക്ക് നടത്തുന്ന തെരഞ്ഞെടുപ്പുകളില്‍, മികച്ച കായിക താരങ്ങള്‍ക്ക് അധികമാര്‍ക്ക് നല്‍കുന്നതിന് 12 കായിക ഇനങ്ങള്‍ കൂടി ഉള്‍പ്പെടുത്താന്‍ മന്ത്രിസഭായോഗ തീരുമാനം.

നിലവിലുള്ള 40 കായിക ഇനങ്ങളോടൊപ്പം റോളര്‍ സ്കേറ്റിംഗ്, ടഗ് ഓഫ് വാര്‍, റേസ് ബോട്ട് ആന്‍റ് അമേച്വര്‍ റോവിംഗ്, ആട്യ പാട്യ, ത്രോബോള്‍, നെറ്റ്ബോള്‍, ആം റെസ്ലിംഗ്, അമേച്വര്‍ ബോക്സിംഗ്, യോഗ, സെപക്താക്ര, റഗ്ലി, റോള്‍ബോള്‍ എന്നിവയാണ് പുതിയതായി ഉള്‍പ്പെടുത്തുക.

തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലെ 4 മെന്‍റല്‍ ഹെല്‍ത്ത് റിവ്യൂ ബോര്‍ഡുകളില്‍ സൂപ്രണ്ടിന്‍റെ ഓരോ സ്ഥിരം തസ്തിക സൃഷ്ടിക്കാനും തീരുമാനിച്ചു. ഈ തസ്തികകളില്‍ പൊതുഭരണ വകുപ്പിന്‍റെ കീഴിലുള്ള സെക്ഷന്‍ ഓഫീസര്‍മാരെ ഡെപ്യൂട്ടേഷന്‍ വഴി നിയമിക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com