

ആരോഗ്യ സർവകലാശാലയ്ക്ക് കീഴിലുള്ള കോളെജുകളിൽ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം
തിരുവനന്തപുരം: ആരോഗ്യ സർവകലാശാലയ്ക്ക് കീഴിലുള്ള കോളെജുകളിൽ രാഷ്ട്രീയ സംഘടനാ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം. വൈസ് ചാൻസിലർ ഡോ. മോഹനൻ കുന്നുമ്മിന്‍റെ നേതൃത്വത്തിൽ ശനിയാഴ്ച ചേർന്ന ഗവേണിങ് കൗൺസിൽ യോഗത്തിലാണ് തീരുമാനം.
ഈ തീരുമാനം വിദ്യാർഥി സംഘടനകൾക്കിടയിൽ വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ക്യാംപസുകളില്‍ പ്രകടനങ്ങള്‍ നടത്തുക, യോഗങ്ങള്‍ ചേരുക, പോസ്റ്ററുകളും ബാനറുകളും പതിപ്പിക്കുക, കലാപരിപാടികള്‍ സംഘടിപ്പിക്കുക എന്നിവയ്ക്ക് സ്ഥാപന മേധാവിയുടെ മുന്‍കൂര്‍ അനുമതി ആവശ്യമാണെന്ന വ്യവസ്ഥയാണ് ഏറ്റവും ശ്രദ്ധേയം. ഇത് ലംഘിക്കുന്ന വിദ്യാര്‍ഥികള്‍ക്കെതിരേ അച്ചടക്ക നടപടികള്‍ ഉണ്ടാകും എന്നും സർവകലാശാലയുടെ ഉത്തരവിൽ പറയുന്നു.