പ്രായപൂർത്തിയാകുന്നതിന് മുൻപ് സംവിധായകൻ സനോജ് മിശ്ര പല തവണ കടന്നുപിടിച്ചു; ആരോപണവുമായി മൊണാലിസ

ഒരു തരത്തിലും സനോജ് മിശ്ര ജീവിക്കാൻ അനുവദിക്കുന്നില്ലെന്നാണ് മൊണാലിസ പറയുന്നത്
sexual allegation against director sanoj mishra by actress monalisa

സനോജ് മിശ്ര, മൊണാലിസ

Updated on

ഗാന്ധിഗിരി, കാശി ടു കശ്മീർ അടക്കം നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള സനോജ് മിശ്ര തന്നെ പല തവണകളായി സിനിമാ സെറ്റിൽ വച്ച് കടന്നുപിടിച്ചെന്ന് കുംഭമേളയിലെ വൈറൽ താരം മൊണാലിസ.

തനിക്ക് പതിനെട്ട് വയസ് പൂർത്തിയാവുന്നതിനു മുൻപാണ് വിഷയത്തിനാസ്പദമായ സംഭവം നടന്നതെന്നും എറണാകുളത്ത് വച്ച് നടന്ന വാർത്താ സമ്മേളനത്തിൽ മൊണാലിസ വ‍്യക്തമാക്കി.

സനോജ് മിശ്ര നല്ല മനുഷ‍്യനല്ലെന്നും പല തവണ തന്‍റെ ദേഹത്ത് കയറിപിടിച്ചെന്നും എന്നാൽ ഇക്കാര‍്യം കുടുംബത്തോട് പറഞ്ഞെങ്കിലും തനിക്കൊപ്പം നിൽക്കാൻ വീട്ടുകാർ തയാറായില്ലെന്നും മൊണാലിസ പറയുന്നു.

നിന്‍റെ ആദ‍്യത്തെ ചിത്രമല്ലെയെന്നായിരുന്നു കുടുംബത്തിന്‍റെ പ്രതികരണമെന്നും അവർക്ക് പണം മതിയായിരുന്നുവെന്നും മൊണാലിസ കൂട്ടിച്ചേർത്തു. ഒരു തരത്തിലും സനോജ് മിശ്ര ജീവിക്കാൻ അനുവദിക്കുന്നില്ല. വിഷയം പുറത്തു പറയാതിരിക്കാൻ ലൗ ജിഹാദ് പോലുള്ള കാര‍്യങ്ങൾ പറഞ്ഞു വരുന്നു. മൊണാലിസ പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com