'കൂട്ടത്തല്ലിൽ മരിച്ചാൽ കേസുണ്ടാകില്ല, ഷഹബാസിനെ കൊല്ലുമെന്ന് പറഞ്ഞാൽ കൊല്ലും'

വിദ്യാർഥികളുടെ ശബ്ദ സന്ദേശങ്ങൾ പുറത്ത്
Shahabas death case, voice messages leaked

'കൂട്ടത്തല്ലിൽ മരിച്ചാൽ കേസുണ്ടാകില്ല, ഷഹബാസിനെ കൊല്ലുമെന്ന് പറഞ്ഞാൽ കൊല്ലും'

Updated on

കോഴിക്കോട്: വിദ്യാർഥി സംഘർഷത്തിൽ പരുക്കേറ്റ ഷഹബാസ് മരണപ്പെട്ടതിനു പിന്നാലെ വിദ്യാർഥികളുടെ അതിക്രൂരമായ ശബ്ദസന്ദേശങ്ങൾ പുറത്ത്. ഇൻസ്റ്റഗ്രാം ഗ്രൂപ്പിലൂടെ പങ്കു വച്ച ഷഹബാസിനെ കൊല്ലുമെന്ന് പ്രഖ്യാപിക്കുന്ന സന്ദേശങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.

ഷഹബാസിനെ കൊല്ലുമെന്ന് പറഞ്ഞാൽ കൊല്ലു, അവന്‍റെ കണ്ണൊന്ന് നീ പോയി നോക്ക്, കണ്ണൊന്നും ഇല്ല. രണ്ട് ദിവസം കഴിഞ്ഞ് കാരണം. കൂട്ടത്തല്ലിൽ മരിച്ചാൽ പ്രശ്നമില്ല, പൊലീസ് കേസ് എടുക്കില്ല... തുടങ്ങി അതിക്രൂരമായ നിരവധി സന്ദേശങ്ങളാണ് വിദ്യാർഥികൾ പരസ്പരം പങ്കു വച്ചിരിക്കുന്നത്.

വിദ്യാർഥി സംഘർഷത്തിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഷഹബാസ് ശനിയാഴ്ച പുലർച്ചെയാണ് മരിച്ചത്.

logo
Metro Vaartha
www.metrovaartha.com