ഷഹബാസിന്‍റെ മരണം: നഞ്ചക്കുമായി എത്തിയ വിദ്യാർഥിയുടെ അച്ഛനെയും പ്രതി ചേർക്കും

ആക്രമണം നടന്ന സമയത്ത് ഇയാൾ പ്രദേശത്ത് ഉണ്ടായിരുന്നതായും ഇയാൾക്ക് ക്വൊട്ടേഷൻ ബന്ധങ്ങളുള്ളതായും മൊഴികളുണ്ട്.
shahabas murder case, more accused in case

മരണപ്പെട്ട മുഹമ്മദ് ഷഹബാസ്

Updated on

കോഴിക്കോട്: താമരശേരിയിൽ വിദ്യാർഥി സംഘർഷത്തിൽ പത്താംക്ലാസ് വിദ്യാർഥി ഷഹബാസ് മരിച്ച കേസിൽ പ്രതിയായ വിദ്യാർഥിയുടെ അച്ഛനെയും പ്രതി ചേർക്കും. സംഘർഷത്തിനിടെ തലയിൽ നഞ്ചക് കൊണ്ടുള്ള മർദനമേറ്റതാണ് ഷഹബാസിന്‍റെ മരണത്തിനിടയാക്കിയത്. പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയ അഞ്ച് വിദ്യാർഥികളിൽ ഒരാളുടെ വീട്ടിൽ നിന്ന് നഞ്ചക്ക് കണ്ടെത്തിയിരുന്നു.

ഈ വിദ്യാർഥിയുടെ അച്ഛനെ പ്രതി ചേർക്കാനാണ് നീക്കം. ആക്രമണം നടന്ന സമയത്ത് ഇയാൾ പ്രദേശത്ത് ഉണ്ടായിരുന്നതായും ഇയാൾക്ക് ക്വൊട്ടേഷൻ ബന്ധങ്ങളുള്ളതായും മൊഴികളുണ്ട്.

പ്രതികളുടെ വീട്ടിൽ ഞായറാഴ്ച പൊലീസ് നടത്തിയ റെയ്ഡിലാണ് ആയുധം ലഭിച്ചത്. പ്രധാന പ്രതിയുടെ വീട്ടിൽ നിന്നുമാണ് ആയുധം കണ്ടെടുത്തത്. ഡിജിറ്റൽ തെളിവുകളായ മൊബൈൽ ഫോൺ, ലാപ് ടോപ് മുതലായവയും കണ്ടെടുത്തിട്ടുണ്ട്. പിടിയിലായ വിദ‍്യാർഥികൾക്ക് പുറമെ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് അടക്കമുള്ള കാര‍്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്. സംഘർഷമുണ്ടായ ട‍്യൂഷൻ സെന്‍ററിന് സമീപത്തെ റോഡുകളിലുള്ള മുഴുവൻ സിസിടിവി ദൃശ‍്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com