കഞ്ചാവ് ബീഡി കത്തിക്കാൻ തീപ്പെട്ടി ചോദിച്ച് വിദ്യാര്‍ഥികള്‍ എത്തിയത് എക്‌സൈസ് ഓഫീസില്‍..!!!

കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ കിടക്കുന്നത് കണ്ട് വർക്ക്‌ഷോപ്പാണെന്നാണ് വിദ്യാർഥികൾ കരുതിയത്.
students-ask-matches-burn-ganja-beedi-excise-office
കഞ്ചാവ് ബീഡി കത്തിക്കാൻ തീപ്പെട്ടി ചോദിച്ച് വിദ്യാര്‍ഥികള്‍ എത്തിയത് എക്‌സൈസ് ഓഫീസില്‍..!!!SMOKING IS INJURIOUS TO HEALTH
Updated on

ഇടുക്കി: കഞ്ചാവ് ബീഡി കത്തിക്കാൻ തീപ്പെട്ടി ചോദിച്ച് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ എത്തിയത് എക്‌സൈസ് ഓഫീസില്‍. ഇടുക്കി അടിമാലിയിലെ എക്സൈസ് ഓഫീസിലാണ് സംഭവം. തൃശൂരിലെ സ്‌കൂളില്‍ നിന്നും മൂന്നാറിലേക്ക് വിനോദയാത്ര പോയ സംഘത്തിലെ ചില വിദ്യാര്‍ഥികളാണ് കഞ്ചാവ് ബീഡി വലിക്കാന്‍ തീ അന്വേഷിച്ച് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്‍റ് സ്‌ക്വാഡ് ഓഫീസിൽ കൃത്യമായി എത്തിയത്.

പിന്‍വശത്തു കൂടിയാണ് വിദ്യാര്‍ഥികള്‍ ഓഫീസിലെത്തിയത്. അതിനാല്‍ എക്‌സൈസ് ഓഫീസിന്‍റെ ബോര്‍ഡ് കുട്ടികള്‍ കണ്ടില്ല. ഓഫീസിന്‍റെ പിൻവശത്ത് കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ കിടക്കുന്നത് കണ്ട് വർക്ക്‌ഷോപ്പാണെന്ന് കരുതിയാണ് ഇവർ അകത്തുകയറി തീപ്പെട്ടി ചോദിച്ചത്. മുറിയില്‍ യൂണിഫോമിലുള്ള ഉദ്യോഗസ്ഥരെ കണ്ടതോടെ തടിതപ്പാന്‍ വിദ്യാര്‍ഥികള്‍ ശ്രമിച്ചെങ്കിലും എക്‌സൈസ് ഉദ്യോഗസ്ഥര്‍ തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് കഞ്ചാവു ബീഡി കത്തിക്കാന്‍ തീ തേടിയെത്തിയതാണെന്ന് വ്യക്തമായത്.

പിന്നീട് നടത്തിയ പരിശോധനയിൽ ഒരു കുട്ടിയിൽ നിന്ന് 5 ഗ്രാം കഞ്ചാവും മറ്റൊരു കുട്ടിയിൽ നിന്ന് 1 ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തു. ഇതോടെ വിനോദയാത്രാസംഘത്തില്‍ ഒപ്പമുണ്ടായിരുന്ന അധ്യാപകരെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ വിവരമറിയിക്കുകയും മാതാപിതാക്കളെയും വിളിച്ചുവരുത്തുകയും ചെയ്തു. വിദ്യാർഥികൾക്ക് കൗൺസിലിംഗും നൽകി. സംഭവത്തിൽ വിദ്യാർഥികൾക്കെതിരേ കേസെടുത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com