സർജിക്കൽ ബ്ലേഡ് ബാൻഡേജിനുള്ളിൽ വച്ച് കെട്ടി; പമ്പ ആശുപത്രിയിൽ ഗുരുതര അനാസ്ഥ

പന്തളത്ത് നിന്ന് തിരുവാഭരണ ഘോഷയാത്രയ്ക്കൊപ്പമാണ് പ്രീത പമ്പയിലെത്തിയത്.
surgical blade in bandage, pamba hospital

പ്രീത

Updated on

പത്തനംതിട്ട: പമ്പ ആശുപത്രിയിൽ ചികിത്സ തേടിയ ശബരിമല തീർഥാടകയുടെ കാലിലെ ബാൻഡേജിനുള്ളിൽ സർജിക്കൽ ബ്ലേഡ് വച്ച് കെട്ടിയതായി പരാതി. തീർഥാടകർക്ക് ചികിത്സ ഉറപ്പാക്കുന്നതിനായി പമ്പയിൽ ഉള്ള ആശുപത്രിയിലാണ് ഗുരുതരമായ അനാസ്ഥ ഉണ്ടായിരിക്കുന്നത്. നെടുമ്പാശേരി സ്വദേശിയായ പ്രീതയാണ് പത്തനംതിട്ട ഡിഎംഒയ്ക്ക് പരാതി നൽകിയിരിക്കുന്നത്.

വീട്ടിലെത്തി മുറിവ് തുറന്നു നോക്കിയപ്പോഴാണ് ബാൻഡേജിനുള്ളിൽ നിന്ന് സർജിക്കൽ ബ്ലേഡ് കണ്ടെത്തിയതെന്നാണ് പ്രീത പറയുന്നത്. പന്തളത്ത് നിന്ന് തിരുവാഭരണ ഘോഷയാത്രയ്ക്കൊപ്പമാണ് പ്രീത പമ്പയിലെത്തിയത്.

കാലിൽ മുറിവുണ്ടായതിനെത്തുടർന്നാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. നഴ്സിങ് അസിസ്റ്റന്‍റ് ആണ് മുറിവ് ഡ്രസ് ചെയ്തതെന്നും അവരുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയിരുന്നുവെന്നും പ്രീത പറയുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com