സംസ്ഥാനത്ത് ചൂട് കൂടുന്നു; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

വിവിധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ‍്യാപിച്ചിട്ടുണ്ട്.
temperature rising in the state; yellow alert in many districts

സംസ്ഥാനത്ത് ചൂട് കൂടുന്നു; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

representative image

Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വർധിക്കാൻ സാധ‍്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇതേത്തുടർന്ന് വിവിധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ‍്യാപിച്ചിട്ടുണ്ട്.

‌പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ‍്യസ് വരെയും കൊല്ലം ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ‍്യസ് വരെയും കോട്ടയം ജില്ലയിൽ 38 ഡിഗ്രി സെൽഷ‍്യസ് വരെയും പത്തനംതിട്ട, ആലപ്പുഴ, എറണാകുളം തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ‍്യസ് വരെയും ഉയരാൻ സാധ‍്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്.

logo
Metro Vaartha
www.metrovaartha.com