കെസിയും ആർസിയും സഹായിച്ചു: സതീശൻ

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത് ദൈവിക നിയോഗമായി കാണുന്നു എന്ന് വി.ഡി. സതീശൻ
vd satheesan is the new cm of kerala someone edited the wikipedia page

വി.ഡി. സതീശൻ

Updated on

തിരുവനന്തപുരം: കേരളത്തിന്‍റെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത് ദൈവിക നിയോഗമായി കാണുന്നു എന്ന് വി.ഡി. സതീശൻ. തെരഞ്ഞെടുപ്പിൽ നേടിയത് വ്യക്തിപരമായ വിജയമല്ല. ടീം യുഡിഎഫിനോട് കടപ്പാടുണ്ട്.

എഐസിസിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത് കെ.സി. വേണുഗോപാലാണ്. രമേശ് ചെന്നിത്തല തന്‍റെ കൂടി നേതാവാണെന്നും അദ്ദേഹം പറഞ്ഞു. പ്രതീക്ഷയോടെയാണ് ജനങ്ങൾ യുഡിഎഫ് സർക്കാരിനെ കാണുന്നത്.

വലിയ ഉത്തരവാദിത്വമാണ് പാർട്ടി തന്നെ ഏൽപ്പിച്ചിരിക്കുന്നത്. മന്ത്രിമാരെ പാർട്ടി തീരുമാനിക്കും. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കും. കേരളത്തെ യുഡിഎഫ് സർക്കാർ പുതുയുഗത്തിലേക്കു നയിക്കുമെന്നും സതീശൻ.

vd satheesan is the new cm of kerala someone edited the wikipedia page
പട നയിച്ചവൻ ഭരിക്കും; വി.ഡി. സതീശൻ മുഖ്യമന്ത്രി
vd satheesan is the new cm of kerala someone edited the wikipedia page
രമേശ് ചെന്നിത്തലയ്ക്കും സുകുമാരൻ നായർക്കും അതൃപ്തി
logo
Metro Vaartha
www.metrovaartha.com