വിഷു ബമ്പർ: 12 കോടി കൊല്ലത്തേക്ക്, ലോട്ടറി റിസൾട്ട് അറിയാം

രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം ആറ്‌ പരമ്പരകള്‍ക്ക്‌ ലഭിക്കും
Vishu Bumper Lottery result

12 കോടി രൂപ നേടാം; വിഷു ബംപര്‍ ഭാഗ്യക്കുറി നറുക്കെടുപ്പ്‌ 23ന്‌

Updated on

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വിഷു ബമ്പർ സ്വന്തമാക്കി VB 135452 എന്ന ടിക്കറ്റ്. കൊല്ലം കരുനാഗപ്പള്ളിയിൽ വിറ്റ ടിക്കറ്റാണ് സമ്മാനം നേടിയിരിക്കുന്നത്. ഗോർബി ഭവനിലാണ് നറുക്കെടുപ്പ് നടത്തിയത്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം.

VA 616453, VB 327020, VC 348224, VD 252972, VE 649598, VG 367998 എന്നീ നമ്പറുകളാണ് രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം നേടിയിരിക്കുന്നത്.

VA 238131, VB 149470, VC 133511, VD 575123, VE 363410, VG 480536 നമ്പറുകൾക്കാണ് മൂന്നാം സമ്മാനമായ 10 ലക്ഷം രൂപ വീതം ലഭിക്കുക.

VA 818975, VB 749053, VC 777708, VD 123033, VE 448421, VG 823578 നമ്പറുകൾക്കാണ് നാലാം സമ്മാനമായി അഞ്ച്‌ ലക്ഷം രൂപ വീതം ലഭിക്കുക.

നാൽപ്പത്തഞ്ച് ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ വിറ്റഴിച്ചത്. അച്ചടിച്ച എല്ലാ ടിക്കറ്റുകളും വിറ്റഴിച്ചിരുന്നു. പാലക്കാട് ജില്ലയിലാണ് ഇത്തവണ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ചത്.

കൂടാതെ 5000, 2000, 1000, 500, 300 വീതം രൂപ സമ്മാനങ്ങളും വിഷു ബമ്പര്‍ ഭാഗ്യക്കുറിയിലൂടെ ലഭിക്കുന്നു. BR 109 നമ്പര്‍ വിഷു ബമ്പര്‍ ഭാഗ്യക്കുറി ടിക്കറ്റുകള്‍ VA, VB, VC, VD, VE, VG, എന്നിങ്ങനെ ആറ്‌ പരമ്പരകളിലായാണ്‌ ലഭ്യമാകുന്നത്‌. 300 രൂപയായിരുന്നു ഓരോ ടിക്കറ്റിന്‍റെയും വില.

logo
Metro Vaartha
www.metrovaartha.com