നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ചു; രണ്ട് വിദ്യാർഥികൾ മരിച്ചു

ബൈക്കിൽ ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റൊരു വിദ്യാർഥി സ്റ്റെഫാനിയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
vizhinjam car, bike accident students die

നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ചു; രണ്ട് വിദ്യാർഥികൾ മരിച്ചു

Updated on

തിരുവനന്തപുരം: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് വിദ്യാർഥികൾ മരിച്ചു. പുതിയതുറ സ്വദേശി ഷാനു(16) വിഴിഞ്ഞം കോട്ടപ്പുറം സ്വദേശിയായ ജയ്സൺ (17) എന്നിവരാണ് മരിച്ചത്. ഇരുവരും കോട്ടപ്പുറം സെയ്ന്‍റ് മേരീസ് സ്കൂളിലെ വിദ്യാർഥികളാണ്. ബൈക്കിൽ ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റൊരു വിദ്യാർഥി സ്റ്റെഫാനിയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിഴിഞ്ഞം മുല്ലൂർ ഭദ്രകാളി ക്ഷേത്രത്തിനരികിൽ വച്ചാണ് അപകടമുണ്ടായത്. കാർ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിക്കുകയായിരുന്നു.

logo
Metro Vaartha
www.metrovaartha.com