"സ്വകാര്യ ബസുകൾ എത്ര വേണമെങ്കിലും പണി മുടക്കിക്കോളൂ"; കെഎസ്ആർടിസി സർവീസ് നടത്തുമെന്ന് ഗണേഷ് കുമാർ

കൊച്ചിയിലെ മിന്നൽ പണിമുടക്കിനെ വെല്ലുവിളിച്ച് മന്ത്രി

"Private buses can strike as much as they want"; Ganesh Kumar says KSRTC will operate services

കെ.ബി. ഗണേഷ് കുമാർ

file image

Updated on

കൊച്ചി: കൊച്ചിയിൽ സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്ക് നടത്തുന്ന റൂട്ടിൽ കെഎസ്ആർടിസി ബസ് സർവീസ് നടത്തുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. സ്വകാര്യ ബസുകൾ എത്ര വേണമെങ്കിലും പണിമുടക്കിക്കോളൂ എന്നും എത്ര കാലം തുടരുമെന്ന് നോക്കട്ടെയെന്നും മന്ത്രി പറഞ്ഞു. പണി മുടക്കുന്ന ബസുകളുടെ ഫോട്ടോ എടുത്തിട്ടുണ്ട്.

ബസ് സർവീസ് അവശ്യ സർവീസാണ് യാത്രക്കാരെ ബുദ്ധിമുട്ടിക്കാൻ ആരെയും അനുവദിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. മൂന്നാറിൽ വിനോദസഞ്ചാരത്തിനെത്തിയ മുംബൈ സ്വദേശിക്കുണ്ടായ ദുരനുഭവത്തെയും മന്ത്രി അപലപിച്ചു.

മൂന്നാറിൽ നടക്കുന്നത് ഗുണ്ടായിസമാണ്. മോശമായി പെരുമാറിയ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും. പ്രതിയെ പിന്തുണച്ചവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com