മൂന്നാറിൽ നിന്ന് മടങ്ങുന്നതിനിടെ വിദ്യാർഥികളുടെ കാർ കടയിൽ ഇടിച്ചു കയറി

കോതമംഗലം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
car rams in to shop
മൂന്നാറിൽ നിന്ന് മടങ്ങുന്നതിനിടെ വിദ്യാർഥികളുടെ കാർ കടയിൽ ഇടിച്ചു കയറി
Updated on

കോതമംഗലം: കോതമംഗലം ടൗണിൽ കൂനൻ വളവിൽ വ്യാപാര സ്ഥാപനത്തിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറി. ഇന്ന് ബുധനാഴ്ച വെളുപ്പിനെ മൂന്ന് മണിയോടെയാണ് സംഭവം. മൂന്നാറിൽ നിന്ന് വിനോദയാത്ര കഴിഞ്ഞ് മടങ്ങി വരികയായിരുന്ന വിദ്യാർഥികൾ സഞ്ചരിച്ച കാറാണ് വ്യാപാര സ്ഥാപനത്തിലേക്ക് ഇടിച്ചു കയറിയത്.

കടയുടെ ഷട്ടർ തകർന്നിട്ടുണ്ട്. മറ്റൊരു കടയ്ക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.ആർക്കും പരുക്കുകളില്ല. കോതമംഗലം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com