കുടയ്ക്ക് മുകളിലേക്ക് മൂർഖൻ പാമ്പു വീണു; വിദ്യാർഥികൾ രക്ഷപെട്ടത് തലനാരിഴയ്ക്ക്

പാമ്പ് വീണതോടെ കുടയൊടിഞ്ഞു
cobra fell on top of the students umbrella escaped

കുടയ്ക്ക് മുകളിലേക്ക് മൂർഖൻ പാമ്പു വീണു; വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ai image

Updated on

കോട്ടയം: ചങ്ങനാശേരിയിൽ കോളെജ് വിദ്യാർഥികളുടെ കുടയ്ക്ക് മുകളിലേക്ക് മൂർഖൻ പാമ്പ് വീണു. വെള്ളിയാഴ്ചയാണ് സംഭവം. മഴയത്ത് നടന്നു പോവുകയായിരുന്ന വിദ്യാർഥികളുടെ കുടയിലേക്ക് മരത്തിൽ നിന്ന് മൂർഖൻ പാമ്പ് വീഴുകയായിരുന്നു.

സാമാന്യം വലുപ്പമുള്ള മൂർഖൻ പമ്പാണ് കുടയിലേക്ക് വീണത്. ഇതോടെ കുടയൊടിഞ്ഞു. മരക്കഷ്ണമാകുമെന്ന് കരുതി നോക്കുമ്പോഴാണു കുട്ടികള്‍ പാമ്പിനെ കണ്ടത്. വാഴപ്പള്ളി സ്വദേശി ഷിനോ കുറ്റിശേരി എത്തി പാമ്പിനെ പിടികൂടി വനംവകുപ്പിനു കൈമാറി.

logo
Metro Vaartha
www.metrovaartha.com