സർക്കാർ ജനകീയ ആരോഗ‍്യ കേന്ദ്രത്തിൽ ഡ‍്യൂട്ടിക്കിടെ അണലിയുടെ കടിയേറ്റു; നഴ്സ് ആശുപത്രിയിൽ

ഇതോടെ ആശുപത്രി പരിസരം വൃത്തിയാക്കണമെന്ന ആവശ‍്യവുമായി പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി
Nurse bitten by a viper while on duty at a government public health center; hospitalized

സർക്കാർ ജനകീയ ആരോഗ‍്യ കേന്ദ്രത്തിൽ ഡ‍്യൂട്ടിക്കിടെ നഴ്സിന് അണലിയുടെ കടിയേറ്റു; ആശുപത്രിയിൽ

പ്രതീകാത്മക ചിത്രം

Updated on

പാലക്കാട്: ഡ‍്യൂട്ടിക്കിടെ അണലിയുടെ കടിയേറ്റതിനെത്തുടർന്ന് നഴ്സിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട് സർക്കാർ ജനകീയ ആരോഗ‍്യ കേന്ദ്രത്തിലാണ് വിഷയത്തിനാസ്പദമായ സംഭവം നടന്നത്. ചാവക്കാട് സ്വദേശിനി മിസിരിയയ്ക്കാണ് കഴിഞ്ഞ ദിവസം അണലിയുടെ കടിയേറ്റത്.

ഇതോടെ ആശുപത്രി പരിസരം വൃത്തിയാക്കണമെന്ന ആവശ‍്യവുമായി പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി. കുന്നംകുളത്തെ സ്വകാര‍്യ ആശുപത്രിയിൽ ചികിത്സയിലാണ് മിസിരിയ.

പെരുമണ്ണൂർ, കൂറ്റനാട്, എസ്റ്റേറ്റ് പടി എന്നിവിടങ്ങളിൽ നിന്നും നൂറിലധികം രോഗികൾ ചിക്തസയ്ക്കെത്തുന്ന ആരോഗ‍്യ കേന്ദ്രത്തിലാണ് ഇത്തരത്തിലൊരു സംഭവമുണ്ടായിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com