വിദ്യാർഥികൾ മർദിച്ചു; കോതമംഗലത്ത് സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്

വിദ്യാർത്ഥി യാത്രയുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്.
Private buses go on flash strike in kothamangalam
വിദ്യാർഥികൾ മർദിച്ചു; കോതമംഗലത്ത് സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്
Updated on

കോതമംഗലം: കോതമംഗലത്ത് മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ച് സ്വകാര്യ ബസ് തൊഴിലാളികൾ. മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ ബസ് ജീവനക്കാരെ ഒരുകൂട്ടം വിദ്യാർഥികളും ഓട്ടോറിക്ഷ തൊഴിലാളികളും ചേർന്ന് മർദിച്ചെന്ന് ആരോപിച്ചാണ് ഇന്ന് ഉച്ചമുതൽ പണിമുടക്ക് പ്രഖ്യാപിച്ചത്.

വിദ്യാർത്ഥി യാത്രയുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്.

സമരം ഇപ്പോഴും തുടരുകയാണ്. പ്രവൃത്തി ദിനമായതിനാൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാരെ സമരം ബാധിച്ചു .

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com