സ്കൂൾ ബാത്ത് റൂമിൽ ചോരപ്പാട്; വിദ്യാർഥിനികളെ നഗ്നരാക്കി പരിശോധിച്ച് അധ്യാപകർ, കേസെടുത്ത് പൊലീസ്

5 മുതൽ 10 ക്ലാസ് വരെയുള്ള വിദ്യാർഥിനികളെയാണ് അധ്യാപികമാർ പരിശോധിച്ചത്.
Blood stain found in school bathroom, girls strip for period check

സ്കൂൾ ബാത്ത് റൂമിൽ ചോരപ്പാട്; വിദ്യാർഥിനികളെ നഗ്നരാക്കി പരിശോധിച്ച് അധ്യാപകർ, കേസെടുത്ത് പൊലീസ്

Updated on

മുംബൈ: ബാത്ത് റൂമിൽ രക്തപ്പാട് കണ്ടതിനെത്തുടർന്ന് വിദ്യാർഥിനികളെ നഗ്നരാക്കി പരിശോധിച്ചതായി ആരോപണം. താനെ ഷഹാപുർ ജില്ലയിലെ ആർഎസ് ദമാനി സ്കൂളിൽ ചൊവ്വാഴ്ചയാണ് സംഭവം. 5 മുതൽ 10 ക്ലാസ് വരെയുള്ള വിദ്യാർഥിനികളെയാണ് അധ്യാപികമാർ പരിശോധിച്ചത്. രക്ഷിതാക്കളുടെ പരാതിയിൽ സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

ബാത്ത് റൂമിൽ രക്തത്തുള്ളികൾ കണ്ടതിനെത്തുടർന്ന് അധ്യാപകർ തങ്ങളെ വിളിച്ചു വരുത്തി ആർത്തമുണ്ടോയെന്ന് ചോദിച്ചുവെന്നും ചിലരോട് അടിവസ്ത്രം അഴിക്കാൻ ആവശ്യപ്പെട്ടതായും വിദ്യാർഥികൾ രക്ഷിതാക്കളോട് വെളിപ്പെടുത്തി. ഇതേ തുടർന്ന് രക്ഷിതാക്കൾ സ്കൂളിലെത്തി പ്രതിഷേധം രേഖപ്പെടുത്തി.

കുട്ടികൾ കടുത്ത മാനസിക സംഘർഷത്തിലൂടെയാണ് കടന്നു പോകുന്നതെന്നും സ്വാഭാവിക പ്രക്രിയയായ ആർത്തവത്തെക്കുറിച്ച് ശരിയായ അവബോധം നൽകുന്നതിനു പകരം സ്കൂൾ പ്രിൻസിപ്പൽ കുട്ടികളെ മാനസികമായി സംഘർഷത്തിലാക്കിയെന്നും അംഗീകരിക്കാൻ ആകാത്ത നടപടിയാണിതെന്നും രക്ഷിതാക്കൾ ആരോപിക്കുന്നു. സംഭവത്തിൽ പൊലീസ് പ്രിൻസിപ്പാളിനെ ചോദ്യം ചെയ്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com