വനിതാ സംഘം മലാഡ് മല്‍വണി യുണിറ്റിന് പുതിയ ഭാരവാഹികള്‍

ഷീബ അരവിന്ദാക്ഷന്‍ പ്രസിഡന്‍റ്
New office bearers for the Malad Malvani unit of the women's group

വനിതാ സംഘം മലാഡ് മല്‍വണി യുണിറ്റിന് പുതിയ ഭാരവാഹികള്‍

Updated on

മുംബൈ: എസ്എന്‍ഡിപി വനിതാസംഘം മലാഡ് മല്‍വണി യൂണിറ്റ് നമ്പര്‍ 4493 ന്റെ വാര്‍ഷിക പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും നടത്തി. വനിതാ സംഘം യൂണിറ്റ് പ്രസിഡന്റ് ഷീബ അരവിന്ദന്‍ അധ്യക്ഷത വഹിച്ചു.

പുതിയ ഭരണസമിതി അംഗങ്ങളായി പ്രസിഡന്റ് ഷീബ അരവിന്ദാക്ഷന്‍, വൈസ് പ്രസിഡന്‍റ് സുജാത അരവിന്ദ്, സെക്രട്ടറി . സൗമ്യ പ്രമോദ്, ട്രഷറര്‍ വത്സല ദേവരാജന്‍, കൂടാതെ കമ്മിറ്റി അംഗങ്ങളായി സുനിത ബാബു, സുനിത ഭാസ്‌ക്കര്‍, ഉഷ കൊച്ചുമോന്‍, അനിത മുരളി, ദര്‍ശന പുഷ്പരാജ് എന്നിവരെയും തെരഞ്ഞെടുത്തു.

വനിതാസംഘം യൂണിയന്‍ പൊതുയോഗ പ്രതിനിധികളായി ബീന സുനില്‍കുമാര്‍, ശാലിനി വിജയകുമാര്‍, ഉദയകുമാരി അനില്‍ കുമാര്‍, എന്നിവരെ പൊതുയോഗം ഐക്യകണ്ഠമായി തിരഞ്ഞെടുത്തു

logo
Metro Vaartha
www.metrovaartha.com