

എസ്എന്‍ഡിപി യോഗം സാകിനാക്ക ശാഖയ്ക്ക് പുതിയ ഭാരവാഹികള്‍
മുംബൈ: എസ്എന്‍ഡിപി യോഗം സാകിനാക്ക ശാഖയില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്‍റായി മനോഹരന്‍ എസ്., വൈസ് പ്രസിഡന്‍റായി സുദര്‍ശന പണിക്കര്‍, സെക്രട്ടറിയായി കെ.കെ. സുധാകരന്‍ എന്നിവരെയും യൂണിയന്‍ കമ്മിറ്റി അംഗമായി പി.വി. തിലകനെയും തെരഞ്ഞെടുത്തു.
ടി.കെ അശോകന്‍, എ.വി ശ്രീനിവാസന്‍, വിനോദ് കുമാര്‍, ലിജു എ.ആര്‍, ഷീല അശോകന്‍, രാധാമണി സുരേഷ്, ഷിജി ശിവദാസന്‍ എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍. കനകലത ശ്രീനിവാസന്‍, ഷീജ സദാനന്ദന്‍, പി.ബി ശ്രീനിവാസന്‍ എന്നിവരെ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.