'ആദ്യ വാതിൽ തുറന്നു'; നടൻ വിജയുടെ പാർട്ടിക്ക് തെരഞ്ഞെടുപ്പു കമ്മിഷന്‍റെ അംഗീകാരം

കഴിഞ്ഞ മാസമാണ് വിജയ് പാർട്ടിയുടെ പതാക പുറത്തു വിട്ടത്.
Vijay
VijayFile
Updated on

ചെന്നൈ: തമിഴ് നടൻ വിജയ് രൂപം കൊടുത്ത തമിഴക വെട്രി കഴകം പാർട്ടിക്ക് തെരഞ്ഞെടുപ്പു കമ്മിഷന്‍റെ അംഗീകാരം. അപേക്ഷ സമർപ്പിച്ച് ഏഴ് മാസത്തിനു ശേഷമാണ് അംഗീകാരം ലഭിക്കുന്നത്. നമ്മുടെ ആദ്യ വാതിൽ തുറന്നുവെന്ന് താരം സമൂഹമാധ്യമത്തിൽ കുറിച്ചു. കഴിഞ്ഞ മാസമാണ് വിജയ് പാർട്ടിയുടെ പതാക പുറത്തു വിട്ടത്. മഞ്ഞയും ചുവപ്പു നിറങ്ങളുടെ നടുവിൽ ആനകളും വാകപ്പൂവും ഉൾപ്പെടുത്തിയാണ് പതാക രൂപപ്പെടുത്തിയിരിക്കുന്നത്.

അധികം വൈകാതെ പാർട്ടിയുടെ സമ്മേളനം പ്രഖ്യാപിച്ചേക്കും. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പു മുൻ നിർത്തിയാണ് വിജയ് കരുക്കൾ നീക്കുന്നതെന്നാണ് നിരീക്ഷണം.

ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം ( ഗോട്ട്) എന്ന ചിത്രമാണ് വിജയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്. തിയറ്ററിൽ വിജയം കൊയ്യുന്ന ചിത്രം വിജയുടെ അവസാന ചിത്രമായിരിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com