

ആനന്ദി ബെൻ പട്ടേൽ
ന്യൂഡൽഹി: വിവാദ പ്രസ്താവനയുമായി ഉത്തർപ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേൽ. ആദ്യം വൈദഗ്ധ്യമുള്ള അമ്മയാകണം. എന്നിട്ട് വേണം ഐഎഎസ് ഓഫിസറാകേണ്ടത്. എന്നായിരുന്നു ആനന്ദിയുടെ പ്രതികരണം. കാൺപൂരിലെ സർവകലാശാലയിൽ നടന്ന ബിരുദദാന ചടങ്ങിലാണ് വിവാദ പരാമർശം ഉണ്ടായത്.
ആദ്യം വൈദഗ്ധ്യമുള്ള അമ്മയാകണം. എന്നിട്ട് ഐഎഎസ് ഓഫീസറാകാൻ ശ്രമിക്കണം. വീട്ടിൽ ഭക്ഷണം ഉണ്ടാക്കാനും, വീട്ടുകാരെ നന്നായി നോക്കാനും പഠിക്കണം. വിവാഹ ശേഷവും പഠിക്കണം. വിവാഹശേഷം പെൺകുട്ടികൾ പഠനം നിർത്തരുത്. സ്വന്തം അറിവും കഴിവും രാജ്യനിർമാണത്തിനായി ഉപയോഗിക്കണം എന്നും ആനന്ദി ബെൻ പട്ടേൽ പറഞ്ഞു.
ഗുജറാത്ത് മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമാണ് ആനന്ദി ബെൻ പട്ടേൽ. ഗവർണറുടെ പരാമർശം ഇതിനോടകം വലിയ വിവാദമായിക്കഴിഞ്ഞു.