

ഹരിവംശ് നാരായൺ സിങ്
ന‍്യൂഡൽഹി: ഹരിവംശ് നാരായൺ സിങ്ങിനെ രാജ‍്യസഭാ ഉപാധ‍്യക്ഷനായി നിയമിക്കാനൊരുങ്ങി കേന്ദ്രം. ഇതാദ‍്യമായല്ല അദ്ദേഹത്തെ രാജ‍്യസഭാ ഉപാധ‍്യക്ഷനായി പരിഗണിക്കുന്നത്. ഇതിനു മുൻപ് രണ്ടു തവണ അദ്ദേഹത്തെ രാജ‍്യസഭാ ഉപാധ‍്യക്ഷനായി പരിഗണിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെയോടെ ആരംഭിക്കുന്ന രാജ‍്യസഭാ സമ്മേളമനത്തിൽ ഇതുമായി ബന്ധപ്പെട്ട പ്രമേയം അവതരിപ്പിക്കും.
അതേസമയം, പ്രതിപക്ഷത്തിന് ഇതുവരെ സ്ഥാനാർഥിയെ നിർത്താൻ സാധിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം. കേന്ദ്ര ആരോഗ‍്യമന്ത്രി, ബിജെപി മുൻ ദേശീയ അധ‍്യക്ഷൻ ജെ.പി. നദ്ദ തുടങ്ങിയവർ രാജ‍്യസഭാ ഉപാധ‍്യക്ഷനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രമേയം അവതരിപ്പിക്കും.