ചെങ്കോട്ട സ്ഫോടനം; അറസ്റ്റിലായ ഡോ. ഷഹീനും മുസമ്മിലും ദമ്പതികൾ, മൊഴി പുറത്ത്

2023ൽ അൽ ഫലാ സർവകലാശാലയ്ക്കു സമീപമുള്ള മസ്ജിദിൽ വച്ച് മതാചാരപ്രകാരം വിവാഹിതരായെന്നാണ് മുസമ്മിൽ മൊഴി നൽകിയിരിക്കുന്നത്
delhi red fort blast case updates

ഡോ. മുസമ്മിൽ, ഡോ. ഷഹീൻ ഷാഹിദ്

Updated on

ന‍്യൂഡൽഹി: നവംബർ 10ന് രാജ‍്യതലസ്ഥാനത്ത് ചെങ്കോട്ടയ്ക്കു സമീപമുണ്ടായ സ്ഫോടന കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡോ ഷഹീനും ഡോ. മുസമ്മിലും ദമ്പതികൾ. 2023ൽ അൽ ഫലാ സർവകലാശാലയ്ക്കു സമീപമുള്ള മസ്ജിദിൽ വച്ച് മതാചാരപ്രകാരം വിവാഹിതരായെന്നാണ് മുസമ്മിൽ മൊഴി നൽകിയിരിക്കുന്നത്.

ഭീകര പ്രവർത്തനങ്ങൾ ഉൾപ്പടെ നടത്താനുള്ള ഫണ്ട് കണ്ടെത്തുന്നതിനായി ഷഹീൻ സഹായിച്ചിരുന്നതായും ഒന്നിച്ച് ലക്ഷ‍്യത്തിലേക്ക് കടക്കുന്നതിന്‍റെ ഭാഗമായിട്ടാണ് വിവാഹമെന്നും ഷഹീൻ തന്‍റെ കാമുകിയല്ല ഭാര‍്യയാണെന്നും മുസമ്മിലിന്‍റെ മൊഴിയിൽ പറയുന്നു.

delhi red fort blast case updates
ചെങ്കോട്ട സ്ഫോടനം; ഉമർ നബിക്കും സംഘത്തിനും പാക് ചാരസംഘടനയുടെ സഹായം?
delhi red fort blast case updates
ചെങ്കോട്ട സ്ഫോടനം; ഡോ. ഉമർ നബി തുർക്കിയിൽ സന്ദർശനം നടത്തി, കൂടുതൽ വിവരങ്ങൾ പുറത്ത്

അതേസമയം, കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഫരീദാബാദ് സ്വദേശി സോയബ് എന്നയാളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. കേസിൽ അറസ്റ്റിലാകുന്ന ഏഴാമത്തെ വ‍്യക്തിയായിരുന്നു സോയബ്. സ്ഫോടനത്തിന്‍റെ മുഖ‍്യ പ്രതി ഉമർ നബിക്ക് താമസ സൗകര‍്യം നൽകിയത് ഇയാളാണെന്നാണ് എൻഐഎയുടെ കണ്ടെത്തൽ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com