

ആക്രമണം ആര് നടത്തിയാലും അവർക്കെതിരേ നടപടി ഉണ്ടാവും, വിദ്യാർഥികളെ ജയിൽ മോചിതരാക്കണം; സുപ്രീം കോടതി
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിനെതെതിരായ വിദ്യാർഥി സമരത്തിൽ പങ്കെടുത്ത് ജയിലിലായ മുഴുവൻ വിദ്യാർഥികളെയും ജയിൽ മോചിതരാക്കണമെന്ന് നിർദേശിച്ച് സുപ്രീം കോടതി. വിദ്യാർഥി സമരത്തിനെതിരേ രജിസ്റ്റർ ചെയ്ത കേസുകളിൽ അറസ്റ്റു പാടില്ലെന്നും കോടതി നിർദേശിച്ചു.
വിദ്യാർഥികളെ പൊലീസ് ആക്രമിച്ച സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കാനും കോടതി തീരുമാനിച്ചു. പൊലീസ് അതിക്രമം നടന്ന കേരളം, ഡൽഹി, മഹാരാഷ്ട്ര, ബീഹാർ, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു.
വിദ്യാർഥികളുടെത് തീർത്തും സമാധാനപരമായിരുന്ന പ്രതിഷേധമായിരുന്നു. ഏത് ഭരണഘടനയുടെ ചട്ടക്കൂടിനുള്ളിൽ നിന്നുള്ളതാണ്. പൊലീസിന്‍റെ ആക്രമണം സംബന്ധിച്ച് സ്വതന്ത്ര അന്വേഷണം നടത്തി കണ്ടുപിടിക്കണം. ആര് അതിക്രമം കാട്ടിയാലും നിയമം അവർക്കെതിരായിരിക്കും.
എസ്‌ഐടി അന്വേഷണത്തെ കേന്ദ്ര സർക്കാരും സുപ്രീം കോടതിയിൽ പിന്തുണച്ചു. വിദ്യാത്ഥികൾക്ക് പ്രതിഷേധിക്കാൻ ഉള്ള അവകാശം ഉണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ ചൂണ്ടിക്കാട്ടി.