സ്വാമി വിവേകാനന്ദന്‍റെ പോസ്റ്ററിൽ അധിക്ഷേപ പരാമർശങ്ങൾ എഴുതി; രണ്ട് വിദ‍്യാർഥിനികളെ പുറത്താക്കി പ്രസിഡൻസി സർവകലാശാല

സിസിടിവി ദൃശ‍്യങ്ങൾ പരിശോധിച്ച ശേഷമാണ് അന്വേഷണ കമ്മിഷൻ നടപടി സ്വീകരിച്ചിരിക്കുന്നത്
Presidency University expels two female students for writing derogatory remarks on a poster of Swami Vivekananda.

സ്വാമി വിവേകാനന്ദന്‍റെ പോസ്റ്ററിൽ അധിക്ഷേപ പരാമർശങ്ങൾ എഴുതി; രണ്ട് വിദ‍്യാർഥിനികളെ പുറത്താക്കി പ്രസിഡൻസി സർവകലാശാല

പ്രതീകാത്മക ചിത്രം - എഐ

Updated on: 

കോൽക്കത്ത: ഒക്റ്റോബർ 13ന് എബിവിപി സ്ഥാപിച്ച സ്വാമി വിവേകാനന്ദന്‍റെ ചിത്രമുള്ള പോസ്റ്ററിൽ അധിക്ഷേപകരമായ പരാമർശങ്ങൾ എഴുതിയതിനും മറ്റു സംഘടനകൾക്കെതിരേ മോശം ഭാഷ ഉപയോഗിച്ചതിനും രണ്ട് വിദ‍്യാർഥിനികളെ പശ്ചിമ ബംഗാളിലെ പ്രസിഡൻസി യൂണിവേഴ്സിറ്റി പുറത്താക്കി.

സിസിടിവി ദൃശ‍്യങ്ങൾ പരിശോധിച്ച ശേഷമാണ് അന്വേഷണ കമ്മിഷൻ നടപടി സ്വീകരിച്ചിരിക്കുന്നത്. പുറത്താക്കിയ രണ്ട് വിദ‍്യാർഥിനികളെയും അക്കാഡമിക് പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്നും വിലക്കിയതായും ഭാവിയിൽ ഇവിടെ ബിരുദത്തിന് പ്രവേശനം തേടാൻ വിദ‍്യാർഥിനികൾക്ക് അർഹതയുണ്ടായിരിക്കില്ലെന്നും അധികൃതർ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

ചിന്തകർക്കോ സംഘടനകൾക്കോ ആശയങ്ങൾക്കോ നേരെയുള്ള അധിക്ഷേപങ്ങൾ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് സർവകലാശാല പ്രസ്താവനയിൽ വ‍്യക്തമാക്കി. സ്വാമി വിവേകാനന്ദന്‍റെ ചിത്രമുള്ള പോസ്റ്ററിൽ അധിക്ഷേപകരമായ പരാമർശങ്ങൾ എഴുതിയെന്ന് എബിവിപിയാണ് പരാതി ഉന്നയിച്ചത്. സംഭവത്തിൽ നിയമനടപടി വേണമെന്ന് ആവശ‍്യപ്പെട്ട് പിന്നീട് പൊലീസിനെ സമീപിക്കുകയായിരുന്നു. കൂടാതെ കോളെജിനു മുന്നിൽ പ്രതിഷേധ പ്രകടനവും നടത്തിയിരുന്നു.

അതേസമയം, തങ്ങൾക്ക് ഇതിൽ പങ്കില്ലെന്നായിരുന്നു ഇടത് വിദ‍്യാർഥി സംഘടനയായ എസ്എഫ്ഐയുടെ പ്രതികരണം. സിസിടിവി ദൃശ‍്യങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തണമെന്നു പറഞ്ഞ എസ്എഫ്ഐ കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ‍്യപ്പെട്ടു.