വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം നൽകിയത് പത്രക്കടലാസിൽ; ‌ ഹൃദയഭേദകമെന്ന് രാഹുൽ ഗാന്ധി

മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ലജ്ജിക്കണം എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കു വച്ചിരിക്കുന്നത്.
Rahul share video of kids having mid-day meals in MP

വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം നൽകിയത് പത്രക്കടലാസിൽ; ‌ ഹൃദയഭേദകമെന്ന് രാഹുൽ ഗാന്ധി

Updated on

ന്യൂഡൽഹി: മധ്യപ്രദേശിൽ വിദ്യാർഥികൾക്ക് പത്രക്കടലാസിൽ ഭക്ഷണം വിളമ്പുന്ന വിഡിയോ പങ്കു വച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ലജ്ജിക്കണം എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കു വച്ചിരിക്കുന്നത്. മധ്യപ്രദേശിലൂൽ കുട്ടികൾക്ക് പത്രക്കടലാസിൽ ഭക്ഷണം വിളമ്പിയെന്ന് അറിഞ്ഞപ്പോൾ എന്‍റെ ഹൃദയം പൊട്ടി.

ഈ നിഷ്കളങ്കരായ കുരുന്നുകളുടെ സ്വപ്ന‌ങ്ങളാണ് രാജ്യത്തിന്‍റെ ഭാവി തീരുമാനിക്കുന്നത്. അതേ കുഞ്ഞുങ്ങൾക്കു ഒരു പ്ലേറ്റ് പോലും ലഭിക്കുന്നില്ല. 20 വർഷത്തെ ഭരണം കൊണ്ട് ബിജെപി കുട്ടികളുടെ പ്ലേറ്റുകൾ കൂടി കവർന്നിരിക്കുന്നു.

രാജ്യത്തിന്‍റെ ഭാവിയായ കുട്ടികൾക്ക് ഇത്രയും മോശം അവസ്ഥ ഉണ്ടായതിൽ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ലജ്ജിക്കണം. ബിജെപിയുടെ വികസനം എന്നത് വെറും മായ മാത്രമാണെന്നും രാഹുൽ കുറിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com