വായുമലിനീകരണം രൂക്ഷമാവുന്നു; ഡൽഹിയിൽ ബിഎസ് 6 വാഹനങ്ങൾ മാത്രം മതിയെന്ന് സുപ്രീം കോടതി

മലിനീകരണ നിയന്ത്രണ നടപടികളിൽ അയൽസംസ്ഥാനങ്ങളുടെ സഹകരണമില്ലാത്തതിൽ കോടതി അതൃപ്തി രേഖപ്പെടുത്തി
sc bs6 vehicles only delhi pollution

വായുമലിനീകരണം രൂക്ഷമാവുന്നു; ഡൽഹിയിൽ ബിഎസ് 6 വാഹനങ്ങൾ മാത്രം മതിയെന്ന് സുപ്രീം കോടതി

file image

Updated on: 

ന്യൂഡൽഹി: ഡൽഹിയിൽ ബിഎസ് 6 വാഹനങ്ങൾ മാത്രം മതിയെന്ന് സുപ്രീം കോടതി. വായുമലിനീകരണവുമായി ബന്ധപ്പെട്ട ഹർജിയിൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് നിരീക്ഷണം.

വായുമലിനീകരണത്തിന് കാരണമാകുന്ന വാഹനങ്ങൾ ഡൽഹിയിൽ പ്രവേശിക്കാതിരിക്കാൻ ജാഗ്രത പുലർത്തണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. എന്നാൽ ബിഎസ്-6 നിലവാരത്തിൽ താഴെയുള്ള വാഹനങ്ങൾക്ക് സമ്പൂർണ നിരോധനം ഏർപ്പെടുത്തിയിട്ടില്ല.

മലിനീകരണ നിയന്ത്രണ നടപടികളിൽ അയൽസംസ്ഥാനങ്ങളുടെ സഹകരണമില്ലാത്തതിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. ഇനി വാദം കേൾക്കുന്ന സമയത്ത് അയൽസംസ്ഥാനങ്ങളിലെ അഡ്വക്കറ്റ് ജനറൽമാർ നേരിട്ട് ഹാജരായി മലിനീകരണം കുറയ്ക്കാൻ ചെയ്ത കാര്യങ്ങൾ സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.