ഹൈദരാബാദിൽ സ്ഫോടനത്തിന് പദ്ധതിയിട്ട 2 പേർ അറസ്റ്റിൽ

ഇവർക്ക് ഐഎസ് ബന്ധമുള്ളതായി സംശയമുള്ളതായും പൊലീസ് പറയുന്നു.
Two held for planning blasts at hyderabad

ഹൈദരാബാദിൽ സ്ഫോടനത്തിന് പദ്ധതിയിട്ട 2 പേർ അറസ്റ്റിൽ

Symbolic image
Updated on

ഹൈദരാബാദ്: ഹൈദരാബാദിൽ സ്ഫോടനത്തിന് പദ്ധതിയിട്ട രണ്ടു പേർ അറസ്റ്റിൽ. സിറാജ് ഉർ റഹ്മാൻ (29), സയ്യിദ് സമീർ (28) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ താസമസ്ഥലത്തു നിന്ന് സൾഫർ, അമോണിയ എന്നി ഉൾപ്പെടെ സ്ഫോടകവസ്തുക്കളുടെ നിർമാണത്തിനാവശ്യമായ വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്.

ആന്ധ്രാപ്രദേശിലെ കൗണ്ടർ ഇന്‍റലിജൻസ് സെല്ലും തെലങ്കാന പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇരുവരും അറസ്റ്റിലായത്. സിറാജ് ഉർ റഹ്മാൻ നൽകിയ വിവരങ്ങൾ പ്രകാരമാണ് സയ്യിദ് സമീറിനെ പിടികൂടിയത്. ഇവർക്ക് ഐഎസ് ബന്ധമുള്ളതായി സംശയമുള്ളതായും പൊലീസ് പറയുന്നു.

ഓപ്പറേഷൻ സിന്ദൂറിന്‍റെ പശ്ചാത്തലത്തിൽ ഭീകരർ സ്ലീപ്പർ സെല്ലുകൾ സജീവമാക്കാനുള്ള സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com