ആശുപത്രിയിലെ വരി തെറ്റിച്ചു; മധ്യപ്രദേശിൽ 70കാരനെ തല്ലി, തറയിലൂടെ വലിച്ചിഴച്ച് ഡോക്റ്റർ|Video

മർദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
Video of senior citizen being dragged in MP hospital goes viral

ആശുപത്രിയിലെ ക്യു തെറ്റിച്ചു; മധ്യപ്രദേശിൽ 70കാരനെ തല്ലി, തറയിലൂടെവലിച്ചിഴച്ച് ഡോക്റ്റർ|Video

Updated on

ഛാത്തർപുർ: ആശുപത്രിയിലെ ക്യു തെറ്റിച്ചതിന്‍റെ പേരിൽ 70കാരനെ ഡോക്റ്റർ ക്രൂരമായി മർദിച്ച് തറയിലൂടെ വലിച്ചിഴച്ചതായി റിപ്പോർട്ട്. മർദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഛാത്തർ‌പുർ സർക്കാർ ആശുപത്രിയിലാണ് സംഭവം. നൗഗാവ് സ്വദേശിയായ ഉദ്ദവ് സിങ് ജോഷിയാണ് ആക്രമിക്കപ്പെട്ടത്.

ഏപ്രിൽ 17നാണ് സംഭവം. ഭാര്യയെ ഡോക്റ്ററെ കാണിക്കുന്നതിനായി മണിക്കൂറുകളോളമായി താൻ ക്യൂവിൽ കാത്തു നിൽക്കുകയായിരുന്നുവെന്നും ഒടുവിൽ താൻ അടുത്തെത്തിയപ്പോൾ ഡോക്റ്റർ രാജേഷ് മിശ്ര തന്നെ മർദിച്ച് പുറക്കാക്കിയെന്നുമാണ് ഉദ്ദവിന്‍റെ ആരോപണം.

എന്നാൽ ഉദ്ദവ് ക്യു തെറ്റിച്ച് പ്രശ്നമുണ്ടാക്കിയതിനാലാണ് ഡോക്റ്റർ പ്രതികരിച്ചതെന്നാണ് ആശുപത്രിയുടെ വാദം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com