ദുബായ് ഇന്ത്യൻ കോൺസുലേറ്റിന്‍റെ യോഗാ ദിനാഘോഷം ജൂൺ 21 ന് ഷാർജയിൽ

രജിസ്‌ട്രേഷൻ നിർബന്ധമെന്ന് കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ
Indian Consulate in Dubai to celebrate Yoga Day in Sharjah on June 21

ദുബായ് ഇന്ത്യൻ കോൺസുലേറ്റിന്‍റെ യോഗാ ദിനാഘോഷം ജൂൺ 21 ന് ഷാർജയിൽ

Updated on

ദുബായ്: 11-ാമത് അന്താരാഷ്ട്ര യോഗാ ദിനത്തിന്‍റെ ഭാഗമായി ദുബായ് ഇന്ത്യൻ കോൺസുലേറ്റിന്‍റെ നേതൃത്വത്തിൽ ജൂൺ ജൂൺ 21 ന് ഷാർജ എക്സ്പോ സെന്‍ററിൽ യോഗാ ദിനാഘോഷം നടത്തും. ഇതിന് മുന്നോടിയായി വ്യാഴാഴ്ച ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന പരിപാടിയിൽ ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവനാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

'യുഎഇ 'സമൂഹ വർഷം' ആഘോഷിക്കുന്ന അവസരത്തിൽ ഷാർജയിൽ 11-ാമത് അന്താരാഷ്ട്ര യോഗ ദിന പരിപാടി സംഘടിപ്പിക്കുന്നതിൽ ഞങ്ങൾക്ക് വളരെ സന്തോഷമുണ്ട്."- സതീഷ് കുമാർ ശിവൻ പറഞ്ഞു.

പരിപാടിയിൽ പങ്കെടുക്കുന്നതിന് രജിസ്ട്രേഷൻ നിർബന്ധമാണ്.

രജിസ്റ്റർ ചെയ്യുന്നതിനുള്ള വെബ്‌സൈറ്റ് കോൺസൽ ജനറൽ ഉദ്‌ഘാടനം ചെയ്തു.[https://cgidubai.zohobackstage.in/InternationalDayofYoga2025-11thEdition#/?lang=en]

പങ്കെടുക്കുന്നവർ എമിറേറ്റ്സ് ഐഡി അല്ലെങ്കിൽ പാസ്‌പോർട്ട് ഉപയോഗിച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

'യോഗാ ഫോർ വൺ എർത്ത് , വൺ ഹെൽത്ത്' എന്ന പ്രമേയത്തിൽ വിവിധ യോഗാ ഗ്രൂപ്പുകളുമായും കമ്മ്യൂണിറ്റി സംഘടനകളുമായും സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.

എക്സ്പോ സെന്‍ററിൽ നടക്കുന്ന പരിപാടിയിൽ 5,000 ത്തിലധികം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വൈകുന്നേരം 5 മണിക്ക് എക്സ്പോ സെന്‍ററിന്‍റെ ഗേറ്റുകൾ തുറക്കും. വൈകുന്നേരം 6 മണിക്ക് പരിപാടികൾ ആരംഭിക്കും. പങ്കെടുക്കുന്നവർ സ്വന്തമായി യോഗ മാറ്റുകൾ കൊണ്ടുപോകുന്നത് നല്ലതാണ്, യോഗ മാറ്റുകളുടെ എണ്ണം പരിമിതമായതിനാൽ ആദ്യം വരുന്നവർക്ക് ആദ്യം എന്ന രീതിയിലായിരിക്കും അവ വിതരണം ചെയ്യുക.

പരിപാടിയിൽ കൂട്ട യോഗ സെഷനുകൾ, പരിശീലനം , സാംസ്കാരിക പ്രദർശനം എന്നിവ ഉണ്ടാകും.. അബുദാബിയിലെ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ അബുദാബിയിലും പ്രത്യേക യോഗാ ദിന പരിപാടികൾ നടക്കും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com