ലഷ്കർ സഹ സ്ഥാപകൻ അമീർ ഹംസയ്ക്കു നേരെ നിറയൊഴിച്ച് അജ്ഞാതർ; ഗുരുതരാവസ്ഥയിൽ

ലാഹോറിലെ ഒരു മാധ‍്യമ സ്ഥാപനത്തിന്‍റെ ഓഫിസിന് മുന്നിൽ വച്ചാണ് സംഭവം നടന്നത്
lashkar e taiba co founder amir hamza shot in lahore critical condition

അമീർ ഹംസ

Updated on

ഇസ്‌ലാമാബാദ്: ഭീകര സംഘടനയായ ലഷ്കർ ഇ തൊയിബയുടെ സഹ സ്ഥാപകനായ അമീർ‌ ഹംസയ്ക്ക് വെടിയേറ്റു. അജ്ഞാതരായ അക്രമിയെ കണ്ടെത്താനായിട്ടില്ല. നിലവിൽ പരുക്കുകളോടെ ‌ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ് അമീർ ഹംസ.

ലാഹോറിലെ ഒരു മാധ‍്യമ സ്ഥാപനത്തിന്‍റെ ഓഫിസിന് മുന്നിൽ വച്ച് അജ്ഞാത സംഘമെത്തി അമീർ ഹംസയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. പ്രദേശത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്ന് അധികൃതർ വ‍്യക്തമാക്കി. ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചവർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്.

logo
Metro Vaartha
www.metrovaartha.com