എപ്പിതെറാപ്പി: തേനീച്ച നൽകിയ വരദാനം

മേയ് 20 അന്താരാഷ്‌ട്ര തേനീച്ച ദിനം. ഇതോടനുബന്ധിച്ച് മെട്രൊ വാർത്ത പ്രതിനിധി തയാറാക്കിയ പരമ്പരയുടെ മൂന്നാം ഭാഗം.
എപ്പിതെറാപ്പി: തേനീച്ച നൽകിയ വരദാനം

#റീന വർഗീസ് കണ്ണിമല

എപ്പിതെറാപ്പി- അങ്ങനെയുമുണ്ട് ഒരു ചികിത്സ.അതിപുരാതനമായ ഒരു ഓൾട്ടർനേറ്റീവ് ചികിത്സ.ഹിപ്പോക്രേറ്റ്സിന്‍റെ കാലം മുതലുള്ള ഈ ചികിത്സയുടെ മൂലാധാരം തന്നെ തേനീച്ചയാണ്. തേനും തേനുൽപന്നങ്ങളുമാണ് ഇതിനായി ഉപയോഗിക്കുന്നത്. തേൻ, പൂമ്പൊടി,തേനീച്ചപ്പുഴു,റോയൽ ജെല്ലി (Honey, pollen, propolis, royal jelly and bee venom)തുടങ്ങിയവയോടൊപ്പം തേനീച്ച കുത്താനുപയോഗിക്കുന്ന വിഷവും എപ്പിതെറാപ്പിയിൽ മരുന്നായി ഉപയോഗിക്കുന്നു.

ചൈനീസ്, കൊറിയൻ, റഷ്യൻ,ഈജിപ്ഷ്യൻ ഗ്രീക്ക് പരമ്പരാഗത മരുന്നുകളിലാണ് ഇതു പൗരാണിക കാലങ്ങളിൽ നില നിന്നിരുന്നത്. ഹിപ്പോക്രേറ്റ്സിന്‍റെയും ഗാലന്‍റെയും കാലത്തു തന്നെ ഈ ചികിത്സ നിലവിലുണ്ടായിരുന്നു എന്നു ചരിത്രം പറയുന്നു. എന്നാൽ തേനീച്ചയുടെ വിഷം ഉപയോഗിച്ചുള്ള ചികിത്സയുടെ ഉറവിടം 1888ൽ ആസ്ട്രേലിയൻ ഭിഷഗ്വരനായിരുന്ന ഫിലിപ്പ് ടെർ എഴുതിയ "About a Peculiar Connection Between the Bee Stings and Rheumatism' എന്ന റിപ്പോർട്ടിലാണ് കാണുന്നത്. എന്നാലന്ന് അതു പരീക്ഷിച്ചു വിജയിച്ചിട്ടുള്ളതല്ല എന്ന് അദ്ദേഹം തന്നെ എഴുതിയിട്ടുണ്ട്. പിന്നീട് വന്ന ഹംഗേറിയൻ ഭിഷഗ്വരനായ ബോഡോഗ് എഫ്.ബെക്ക് ഇതുമായി ബന്ധപ്പെടുത്തി 1935ൽ "bee venom therapy' യെക്കുറിച്ചു ഒരു തേനീച്ച കർഷകനായിരുന്ന ചാൾസ് മാസുമായി ചേർന്ന് ഗവേഷണങ്ങൾ തുടർന്നു .ഇത് ഇരുപതാം നൂറ്റാണ്ടിന്‍റെ പാതി വരെ തുടർന്നു.

1957ൽ അന്നത്തെ USSR ഭരണകൂടത്തിന്‍റെ ആരോഗ്യ വകുപ്പ് നിക്കോളൈ അർട്ടെമോവിന്‍റെ "Instruction for Bee Sting Venom Apitherapy' ക്ക് അംഗീകാരം നൽകി.അങ്ങനെയാണ് തേനീച്ചയുടെ കൊമ്പ് വൈദ്യശാസ്ത്രത്തിൽ ആധികാരികമായി ഉപയോഗിച്ചു തുടങ്ങിയത്. ചില ലോഹങ്ങളുടെ നിർമാണത്തിലും മെഴുതിരി നിർമിക്കുന്നതിനും തികച്ചും ജൈവമായ തേൻ മെഴുക് ലോകമെമ്പാടും സഹസ്രാബ്ദങ്ങളായി ഉപയോഗിക്കുന്നുണ്ട്.

ലോഹങ്ങൾ ഉരുട്ടുന്നതിനും തീപിടുത്തമുള്ള ആയുധങ്ങൾ നിർമ്മിക്കുന്നതിനും തേനീച്ച മെഴുക് ഉപയോഗിച്ചിരുന്നു, ഭക്ഷണത്തിനും മതപരമായ വഴിപാടുകൾക്കും തേൻ ഉപയോഗിച്ചു.

എപ്പിതെറാപ്പി: തേനീച്ച നൽകിയ വരദാനം
കാർണിയോളൻ തേനീച്ചകൾ പഠിപ്പിക്കുന്ന പാഠം

ആഗോള തലത്തിൽ എൺപതു ശതമാനവും സസ്യങ്ങളുടെ പരാഗണം നടത്തുന്നത് ഈ കുഞ്ഞൻ തേനീച്ചകളിലൂടെയാണ് എന്നതും മറ്റൊരു യാഥാർഥ്യമാണ്. 1890-കളുടെ അവസാനത്തിൽ പ്രാഗ് സർവകലാശാലയിൽ ജെ. ലാംഗർ കുത്തിവയ്പ്പിലൂടെ തേനീച്ച വിഷം ഉപയോഗിക്കാനുള്ള ഗവേഷണം നടത്തി.

1930-ൽ തെക്കൻ ജർമ്മനിയിലെ മാക്ക് എന്ന സ്ഥാപനം വാണിജ്യപരമായി തേനീച്ച വിഷം ലായനി ഉത്പാദിപ്പിച്ചു. ചൈന, കൊറിയ, റഷ്യ എന്നിവയുൾപ്പെടെ യൂറോപ്പ്, ഏഷ്യ, തെക്കേ അമേരിക്ക എന്നിവിടങ്ങളിലെ രാജ്യങ്ങളിൽ പരമ്പരാഗത വൈദ്യത്തിൽ എപ്പിതെറാപ്പി ഇപ്പോഴും ഉപയോഗിക്കുന്നു. ഇന്ത്യയിലും അത്യപൂർവമായി ഇപ്പോൾ ഇതുപയോഗത്തിലുണ്ട്.സന്ധി വാതത്തിന് ഇതിലടങ്ങിയിരിക്കുന്ന അപിറ്റോക്സിൻ അതീവ ഫലപ്രദമാണ്.സന്ധി വേദനകൾക്കും ഇതു വലിയ ആശ്വാസം നൽകും.

പാരിസ്ഥിതിക ദോഷങ്ങളില്ലാത്ത തേൻ മെഴുകു കൊണ്ടുള്ള മെഴുതിരി യൂറോപ്യൻ രാജ്യങ്ങളിൽ വൻഡിമാൻഡഡുള്ള ഒന്നാണ്.സാധാരണ മെഴുതിരിയെക്കാൾ ആറിരട്ടി നേരം അത് കത്തുകയും ചെയ്യും. ആയുർവേദത്തിൽ തേനീച്ച കൊമ്പിനെ കുറിച്ചൊക്കെ പരാമർശങ്ങളുണ്ടെങ്കിലും ഈ ചികിത്സ കേരളത്തിന് ഇന്നും അന്യമാണ്.

എപ്പിതെറാപ്പി: തേനീച്ച നൽകിയ വരദാനം
കേരളത്തിലെ തേനീച്ചകൾ

കുത്തുമ്പോൾ തേനീച്ചയുടെ കൊമ്പിൽ നിന്നു വരുന്ന വിഷത്തിന് അന്താരാഷ്ട്ര വിപണിയിൽ വൻ വിലയാണ്. ഒരു ഗ്രാം വിഷത്തിന് എണ്ണായിരം രൂപ മുതൽ പന്തീരായിരം രൂപ വരെ വിലയ്ക്ക് ഇന്ത്യയിൽ തന്നെ ഇതു വിൽക്കുന്ന എപിതെറാപ്പിസ്റ്റുകളുണ്ട്.

കേരളത്തിലെ ജൈവസമൃദ്ധമായ സാഹചര്യത്തിന് ആനുപാതികമായത്ര തേനീച്ചകൾ നമുക്കില്ല.ആകെ കണ്ടു വരുന്ന മൂന്നോ നാലോ ഇനങ്ങളെ എങ്ങനെയും തുരത്താനാണ് നമ്മുടെ ശ്രമം.ഇത്തരം ഞണ്ട് മോഡൽ വികസനങ്ങൾ ഭാവിയിൽ കേരളജനതയുടെ നിലനിൽപിനു തന്നെ ഭീഷണിയായേക്കാം.അതെങ്ങനെ എന്ന് നാളെ. (തുടരും)

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com