"ക്രിക്കറ്റ് മാന്യന്മാരുടെ മാത്രം കളിയല്ല"; ട്രോഫി ചേർത്തു പിടിച്ച് ഹർമൻപ്രീത് കൗർ

സമൂഹമാധ്യമങ്ങളിൽ ചിത്രം വൈറലാണ്.
Cricket is everyone's game, harmanpreet kaur post

ട്രോഫി ചേർത്ത് പിടിച്ച് ഹർമൻപ്രീത് കൗർ

Updated on

മുംബൈ: വനിതാ ക്രിക്കറ്റ് ലോകകപ്പ് നേടിയതിനു പിന്നാലെ ട്രോഫിക്കൊപ്പമുള്ള ചിത്രം പങ്കു വച്ച് ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. ''ക്രിക്കറ്റ് മാന്യന്മാരുടെ മാത്രം കളിയല്ല, എല്ലാവരുടേതുമാണ്'' എന്നെഴുതിയ ടീ ഷർട്ട് ധരിച്ച് ട്രോഫി ചേർത്ത് പിടിച്ച് ഉറങ്ങുന്ന ചിത്രമാണ് പങ്കു വച്ചിരിക്കുന്നത്.

സമൂഹമാധ്യമങ്ങളിൽ ചിത്രം വൈറലാണ്. മുംബൈയിൽ നടന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ആദ്യ ലോകകപ്പ് കിരീടം സ്വന്തമാക്കിയത്.

ബിസിസിഐ മുൻ പ്രസിഡന്‍റ് എൻ. ശ്രീനിവാസന്‍റെ സ്ത്രീ വിരുദ്ധ പരാമർശം വീണ്ടും ചർച്ചയാകുന്നതിനിടെയാണ് കൗർ പോസ്റ്റ് പങ്കു വച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

''ഞാനൊരിക്കലും വനിതാ ക്രിക്കറ്റ് അനുവദിക്കുമായിരുന്നില്ല'' എന്ന ശ്രീനിവാസന്‍റെ സ്ത്രീവിരുദ്ധ പരാമർശമാണ് വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുന്നത്.

Cricket is everyone's game, harmanpreet kaur post
"ഞാനായിരുന്നെങ്കിൽ വനിതാ ക്രിക്കറ്റ് അനുവദിക്കില്ലായിരുന്നു"‌; വീണ്ടും ചർച്ചയായി ശ്രീനിവാസന്‍റെ സ്ത്രീവിരുദ്ധ പരാമർശം

2017ൽ ഇന്ത്യൻ ടീം വേൾഡകപ്പ് ഫൈനലിൽ പരാജയപ്പെട്ടതിനു പിന്നാലെ ടീം മുൻ ക്യാപ്റ്റൻ ഡയാന എഡൽജിയാണ് ശ്രീനിവാസന്‍റെ പരാമർശത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. അദ്ദേഹത്തിന് വനിതാ ക്രിക്കറ്റിനോട് വെറുപ്പായിരുന്നുവെന്നും അന്ന് ഡയാന വെളിപ്പെടുത്തിയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com