കൂളിങ് ഗ്ലാസ്, കറുത്ത ജാക്കറ്റ്, സ്റ്റൈലിഷ് ലുക്ക്...; അടിമുടി മാറി മൊണാലിസ കേരളത്തിൽ

15 ലക്ഷം രൂപ മുടക്കിയാണ് ബോച്ചെ മൊണാലിസയെ കേരളത്തിലെത്തിച്ചതെന്നാണ് വിവരം
monalisa valentines day in kerala
കൂളിങ് ഗ്ലാസ്, കറുത്ത ജാക്കറ്റ്, സ്റ്റൈലിഷ് ലുക്ക്...; അടിമുടി മാറി മൊണാലിസ കേരളത്തിൽ
Updated on

മഹാകുംഭമേളയിലൂടെ താരമായ മോനി ഭോസ്‌ലെ എന്ന മൊണാലിസ കേരളത്തിലെത്തി. കോഴിക്കോട് ബോബി ചെമ്മണൂരിന്‍റെ ജ്വല്ലറിയുടെ പരിപാടിയിൽ പങ്കെടുക്കാനാണ് മൊണാലിസ എത്തിയത്. അടിമുടി മാറി കൂളിങ് ഗ്ലാസും കറുത്ത കോട്ടുമണിഞ്ഞ് സ്റ്റൈലിഷ് ലുക്കിലാണ് മൊണാലിസയുടെ വരവ്.

15 ലക്ഷം രൂപ മുടക്കിയാണ് ബോച്ചെ മൊണാലിസയെ കേരളത്തിലെത്തിച്ചതെന്നാണ് വിവരം. മത്രമല്ല, പരിപാടിക്കിടെ ബോച്ചെ മൊണാലിസയെ സ്വർണമാല അണിയിക്കുകയും ചെയ്തു. എന്നാൽ, കുംഭമേളയിലെ മൊണാലിസ ഇതല്ലെന്നും ബോച്ചെ ട്യൂപ്പിനെ ഇറക്കിയതാണെന്നും അടക്കം കമന്‍റുകൾ വരുന്നുണ്ട്.

monalisa valentines day in kerala
10 ദിവസം കൊണ്ട് 10 കോടി രൂപ‍? വൈറൽ സുന്ദരി മൊണാലിസയുടെ വരുമാനമെത്ര?

കുംഭമേള തുടങ്ങി ദിവസങ്ങൾക്കുള്ളിലാണ് ചാരക്കണ്ണുള്ള സുന്ദരി സോഷ‍്യൽ മീഡിയയിൽ വൈറലായത്. മേളയിൽ രുദ്രാക്ഷ മാല വിൽകാനെത്തിയതായിരുന്നു മൊണാലിസ.

ഇതിനിടെ സുന്ദരിയായ പെൺകുട്ടിയുടെ വീഡിയോ ആരോ മൊബൈലിൽ പകർത്തി സോഷ‍്യൽ മീഡിയയിൽ പങ്ക് വയ്ക്കുകയായിരുന്നു.

വീഡിയോ മൊണാലിസയുടെ ജീവിതം തന്നെ മാറ്റിമറിച്ചു. മൊണാലിസയെ തേടി ബോളിവുഡ് സംവിധായകൻ സനോജ് മിശ്ര എത്തി. ഇതോടെ "ദി ഡയറി ഓഫ് മണിപ്പൂർ" എന്ന ചിത്രത്തിൽ മൊണാലിസ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുകയാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com