.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
കൊച്ചി: ഇന്ത്യയിലെ റീട്ടെയ്ൽ വില്‍പ്പനയില്‍ ജര്‍മന്‍ ആഡംബര കാര്‍ നിർമാതാക്കളായ ഔഡി 97 ശതമാനം വര്‍ധനയോടെ 2023ന്റെ ആദ്യ പകുതിയില്‍ 3,474 വാഹനങ്ങള്‍ വിറ്റഴിച്ചു. മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,765 വാഹനങ്ങളായിരുന്നുവെന്ന് കമ്പനി അറിയിച്ചു.
2023ന്റെ ആദ്യ ആറ് മാസങ്ങളില്‍ പ്രീ- ഓണ്‍ഡ് കാറുകളുടെ വില്‍പ്പനയില്‍ കമ്പനി 53 ശതമാനം വളര്‍ച്ച കൈവരിച്ചു. ഔഡി ക്യു3, ഔഡി ക്യു3 സ്പോര്‍ട്ട്ബാക്ക്, ഔഡി ക്യു5, ഔഡി എ4, ഔഡി എ6 എന്നിവയ്ക്ക് ശക്തമായ ഡിമാന്‍ഡാണുള്ളത്. മറ്റ് മുന്‍നിര കാറുകളായ ഔഡി ക്യു7, ഔഡി ക്യു8, ഔഡി എ8 എല്‍, ഔഡി എസ്5 സ്പോര്‍ട്ട്ബാക്ക്, ഔഡി ആര്‍എസ്5 സ്പോര്‍ട്ട്ബാക്ക്, ഔഡി ആര്‍എസ് ക്യു8, ഔഡി ആര്‍എസ് ഇ-ട്രോണ്‍ ജിടി തുടങ്ങിയവയും മെച്ചപ്പെട്ട വില്‍പ്പന കാഴ്ചവച്ചു.
കമ്പനി ഉടന്‍ തന്നെ പുതിയ വൈദ്യുത മോഡലായ ഔഡി ക്യു8 ഇ-ട്രോണ്‍ പുറത്തിറക്കുമെന്ന് ഔഡി ഇന്ത്യ ഹെഡ് ബല്‍ബീര്‍ സിങ് ധില്ലണ്‍ പറഞ്ഞു. ഔഡി ഇ-ട്രോണ്‍ 50, ഇ-ട്രോണ്‍55, ഇ-ട്രോണ്‍ സ്പോര്‍ട്ട്ബാക്ക് 55, ഇ-ട്രോണ്‍ ജിടി, ആര്‍എസ് ഇ-ട്രോണ്‍ ജിടി എന്നിവയാണ് ഔഡി ഇന്ത്യയുടെ മറ്റ് ഇലക്ട്രിക് മോഡലുകള്‍.