.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Auto

വാഹന വിപണിയിൽ വീണ്ടും വിലക്കയറ്റകാലം

മുൻനിര കാർ കമ്പനികളായ മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്സ്, ഓഡി, ഹ്യുണ്ടായ് തുടങ്ങിയ പ്രമുഖ കമ്പനികളുടെ വിവിധ മോഡലുകളുടെ വില ജനുവരി ഒന്ന് മുതൽ വർധിക്കും.

MV Desk

ബിസിനസ് ലേഖകൻ

കൊച്ചി: അസംസ്കൃത സാധനങ്ങളുടെ വിലക്കയറ്റം കണക്കിലെടുത്ത് രാജ്യത്തെ കാർ നിർമ്മാതാക്കൾ വിവിധ വാഹനങ്ങളുടെ വില രണ്ട് മുതൽ അഞ്ച് ശതമാനം വരെ വർധിപ്പിക്കുന്നു. മുൻനിര കാർ കമ്പനികളായ മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്സ്, ഓഡി, ഹ്യുണ്ടായ് തുടങ്ങിയ പ്രമുഖ കമ്പനികളുടെ വിവിധ മോഡലുകളുടെ വില ജനുവരി ഒന്ന് മുതൽ വർധിക്കും.

അടുത്ത വർഷം കാർ വാങ്ങുന്നവരുടെ ചെലവിൽ പത്ത് ശതമാനം വരെ വർധനയുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്. വില വർധനയോടൊപ്പം നികുതി, ഇൻഷ്വറൻസ് ബാധ്യതകളും കൂടുന്നതിനാൽ ഉപഭോക്താക്കൾക്ക് കാർ വാങ്ങുന്നതിന് കൂടുതൽ പണം മുടക്കേണ്ടി വരും.

സാമ്പത്തിക മേഖല മികച്ച വളർച്ച മൂലം വില്പനയിൽ ആവേശം ഏറുന്നതാണ് കാറുകളുടെ വില ഉയർത്താൻ കമ്പനികൾക്ക് ആവേശം പകരുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ വില കൂടിയാലും വില്പനയിൽ കാര്യമായ ഇടിവുണ്ടാകാൻ സാധ്യതയില്ലെന്ന് ഡീലർമാർ പറയുന്നു. ഇക്കഴിഞ്ഞ ഉത്സവ കാലത്ത് അഭൂതപൂർവമായ വാങ്ങൽ താത്പര്യമാണ് വാഹന വിപണിയിൽ ദൃശ്യമായത്. ഇതോടൊപ്പം ബാങ്ക് വായ്പകളുടെ പലിശ നിരക്കിലുണ്ടായ വൻ വർധന അധിക ബാധ്യത സൃഷ്ടിച്ചതു പോലും ഇത്തവണ വില്പനയെ കാര്യമായി ബാധിച്ചില്ല. സാമ്പത്തിക മേഖലയിലെ മികച്ച മുന്നേറ്റം മൂലം കാർഷിക, ഗ്രാമീണ വരുമാനത്തിലുണ്ടായ വർധന കാർ വിപണിക്ക് ആവേശം സൃഷ്ടിച്ചു.

നാണയപ്പെരുപ്പം നേരിടാൻ റിസർവ് ബാങ്ക് കഴിഞ്ഞ വർഷം മേയ് മാസത്തിന് ശേഷം തുടർച്ചയായി പലിശ നിരക്ക് ഉയർത്തിയതിനാൽ വാഹന വായ്പകളുടെ പലിശ പത്ത് വർഷത്തിനിടെയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ്. പ്രതിമാസ തിരിച്ചടവ് തുകയിലുണ്ടായ വലിയ വർധന മൂലം ഇടത്തരക്കാരും ശമ്പളക്കാരും വാഹനം വാങ്ങാനുള്ള തീരുമാനം നീട്ടിവെയ്ക്കുകയാണ്. ഇതിനിടെ പ്രമുഖ കാർ നിർമ്മാതാക്കൾ വിവിധ മോഡലുകളുടെ വില കൂടി ഉയർത്തുന്നതോടെ വിപണി കടുത്ത സമ്മർദ്ദം നേരിടാൻ ഇടയുണ്ടെന്ന് ഡീലർമാർ പറയുന്നു.

ജനുവരിയിൽ വില ഗണ്യമായി കൂടുമെന്ന് ഉറപ്പായതിനാൽ സംസ്ഥാനത്തെ കാർ ഷോറൂമുകളിൽ വില്പന കൂടുകയാണ്. വർഷാന്ത്യത്തിൽ വില വർധനയ്ക്ക് മുൻപ് മികച്ച ആനൂകൂല്യങ്ങളോടെ ഉപഭോക്താക്കൾക്ക് വാർ ലഭ്യമാക്കാൻ കമ്പനികൾ ഉദാരമായ ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

കെ. സുധാകരന് വഴങ്ങി ഹൈക്കമാൻഡ്; കണ്ണൂരിൽ സ്ഥാനാർഥിയാകും

ആറന്മുളയിൽ കുമ്മനം, ഗുരുവായൂരിൽ ബി.ഗോപാലകൃഷ്ണൻ; 39 സ്ഥാനാർഥികളെ കൂടി പ്രഖ്യാപിച്ച് ബിജെപി

ഇസ്രയേലിന് ഇറാന്‍റെ മുന്നറിയിപ്പ്; അലി ലാറിജാനിയുടെ മരണത്തിൽ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് മുജ്താബ ഖമനേയി

കോൺഗ്രസ് നേതാവ് കെ. സുധാകരനുമായി ചർച്ച നടത്തിയെന്ന് ബിജെപി

സുരേഷ് ഗോപി എത്താൻ ഒരു മണിക്കൂറോളം ട്രെയിൻ പിടിച്ചിട്ടു; എന്നിട്ടും പയ്യന്നൂരിൽ ‌ സ്വീകരിക്കാൻ ആരുമില്ല