Honda car service camp, The great honda fest
Honda car service camp, The great honda fest 
Auto

ഹോണ്ടയുടെ കാര്‍ സര്‍വീസ് ക്യാംപ് രാജ്യത്തുടനീളം

ന്യൂഡല്‍ഹി: ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് (എച്ച്സിഐഎല്‍) രാജ്യവ്യാപകമായി ഉത്സവ കാര്‍ സര്‍വീസ് ക്യാംപ് ആരംഭിച്ചു. ഈ മാസം 20 വരെ രാജ്യത്തുടനീളമുള്ള അംഗീകൃത ഡീലര്‍ഷിപ്പുകളില്‍ ക്യാംപ് നടക്കും.

ഈ കാലയളവില്‍, വാഹനത്തിന്‍റെ മികച്ച അവസ്ഥ ഉറപ്പാക്കുന്നതിന് ടയര്‍, ബാറ്ററി പരിശോധനകള്‍ക്കൊപ്പം കോംപ്ലിമെന്‍ററി കാര്‍ ചെക്ക് ഉള്‍പ്പെടെയുള്ള വിവിധ സേവനങ്ങള്‍ കമ്പനി നല്‍കും. നടന്നുകൊണ്ടിരിക്കുന്ന ആഘോഷങ്ങള്‍ക്കുള്ള ഒരു പ്രത്യേക ട്രീറ്റ് എന്ന നിലയില്‍, ഉപയോക്താക്കള്‍ക്ക് വാഹന ഭാഗങ്ങള്‍ക്കും ലേബര്‍ ചാര്‍ജിലും ഉത്സവകാല ഡിസ്കൗണ്ടും കോംപ്ലിമെന്‍ററി കാര്‍ വാഷും ലഭിക്കും.

മൂല്യവർ‍ധിത സേവനങ്ങള്‍ (വിഎഎസ്) സൗന്ദര്യവത്കരണം, പെയിന്‍റ് ട്രീറ്റ്മെന്‍റ്, ടയര്‍ എന്നിവയില്‍ പ്രത്യേക കിഴിവുകളും ലഭ്യമാണ്. ഈ ഓഫറുകള്‍ക്കൊപ്പം, വിവിധ ആക്സസറികള്‍, സ്പെയര്‍ പാര്‍ട്ടുകള്‍, ക്യാഷ് റിപ്പയര്‍ എന്നിവയിലും കിഴിവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആനുകൂല്യങ്ങള്‍ ലഭിക്കാൻ അടുത്തുള്ള ഡീലര്‍ഷിപ്പുകള്‍ സന്ദര്‍ശിക്കുക. ഉത്സവകാല ക്യാംപില്‍, പഴയ കാറുകളുടെ സൗജന്യ വിലയിരുത്തലിനൊപ്പം ഹോണ്ട സെന്‍സിങ്ങിന്‍റെ നൂതനമായ എഡിഎഎസ് സാങ്കേതികവിദ്യയും ഒരു ടെസ്റ്റ് ഡ്രൈവിലൂടെ അനുഭവിക്കാനാകും.

"ദി ഗ്രേറ്റ് ഹോണ്ട ഫെസ്റ്റിന്‍റെ' ഭാഗമായി ബെസ്റ്റ് സെല്ലറായ ഹോണ്ട സിറ്റിക്കും അമേസിനും ആകര്‍ഷകമായ കിഴിവുകളും പ്രമോഷനുകളും കമ്പനി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫെസ്റ്റില്‍, ഉപയോക്താക്കള്‍ക്ക് ഹോണ്ട സിറ്റിയില്‍ 75,000 രൂപ വരെയും ഹോണ്ട അമേസില്‍ 57,000 രൂപ വരെയും ക്യാഷ് ഡിസ്കൗണ്ടുകള്‍, കസ്റ്റമര്‍ ലോയല്‍റ്റി ബോണസ്, ആക്സസറികള്‍, കോര്‍പ്പറേറ്റ് ഡിസ്കൗണ്ടുകള്‍, പ്രത്യേക എക്സ്ചേഞ്ച് ആനുകൂല്യങ്ങള്‍ എന്നിങ്ങനെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. കൂടാതെ, ആകര്‍ഷകമായ വിലയില്‍ വർധിപ്പിച്ച ഫീച്ചറുകളും സൗകര്യവും ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട് ഹോണ്ട സിറ്റിയുടെയും അമേസിന്‍റെയും ഉത്സവ പതിപ്പുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

തുടരെ ആറാം വിജയം: ആർസിബി ഐപിഎൽ പ്ലേഓഫിൽ, ധോണിയുടെ ചെന്നൈ പുറത്ത്

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയെ സസ്പെൻഡ് ചെയ്ത നടപടി കോടതി സ്റ്റേ ചെയ്തു

വിവിധ സ്‌പെഷ്യല്‍ ട്രെയ്നുകളുടെ യാത്രാ കാലാവധി നീട്ടി ദക്ഷിണ റെയില്‍വേ

''ഞങ്ങൾ‌ കൂട്ടമായി നാളെ ആസ്ഥാനത്തേക്ക് വരാം, വേണ്ടവരെ അറസ്റ്റ് ചെയ്യൂ'', ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കേജ്‌രിവാൾ

ചേർത്തലയിൽ നടുറോഡിൽ ഭാര്യയെ ഭർ‌ത്താവ് കുത്തിക്കൊന്നു