Jawa Yezdi Representative image
Auto

കീപ്പ് റൈഡിങ്: പുതിയ ഓഫറുകളുമായി ജാവ യെസ്ഡി

30,000 രൂപ വരെ ആനുകൂല്യങ്ങൾ, ആദ്യ മാസത്തെ ഇന്ധനം സൗജന്യം

കൊച്ചി: കീപ്പ് റൈഡിങ് സംരംഭത്തിന്‍റെ ഭാഗമായി ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ് പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചു. 2023 ഡിസംബര്‍ 31ന് മുമ്പ് ഒരു ജാവാ 42 അല്ലെങ്കില്‍ യെസ്ഡി റോഡ്സ്റ്റര്‍ വാങ്ങുന്നവര്‍ക്ക് ആദ്യ മാസത്തെ ഇന്ധനം സൗജന്യമായി കമ്പനി നല്‍കും.

ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സിന്‍റെ ഏറ്റവും ജനപ്രിയ മോഡലുകളാണിവ. ഈ ഐതിഹാസിക മോട്ടോര്‍സൈക്കിളുകള്‍ എല്ലാവര്‍ക്കും പ്രാപ്യമാക്കാനാണ് ഈ പ്രത്യേക ഓഫറുകളിലൂടെ ബ്രാന്‍ഡ് ലക്ഷ്യമിടുന്നത്. ജാവ 42, യെസ്ഡി റോഡ്സ്റ്റര്‍ എന്നിവ ബുക്ക് ചെയ്യുന്ന എല്ലാ ഉപയോക്താക്കള്‍ക്കും കീപ്പ് റൈഡിങ് സംരംഭത്തിന് കീഴില്‍ 30,000 രൂപ വരെ ആനുകൂല്യങ്ങള്‍ ലഭിക്കും.

ആദ്യ മാസത്തെ ഇന്ധന ഇന്‍സെന്‍റീവിന് പുറമേ, ഈ ഉപയോക്താക്കള്‍ക്ക് തെരഞ്ഞെടുത്ത റൈഡിങ് ഗിയറുകള്‍ക്കും ടൂറിങ് ആക്സസറികള്‍ക്കും 50% കിഴിവും, നാല് വര്‍ഷം അല്ലെങ്കില്‍ 50,000 കിലോമീറ്റര്‍ സൗജന്യ വിപുലീകൃത വാറന്‍റിയും ലഭിക്കും. 10,000 രൂപ എക്സ്ചേഞ്ച് ബോണസും ആനുകൂല്യങ്ങളിലുള്‍പ്പെടും. 1,888 രൂപയില്‍ ആരംഭിക്കുന്ന ഐഡിഎഫ്സി ബാങ്കില്‍ നിന്നുള്ള പ്രത്യേക ഇഎംഐ സ്കീമുകളും കമ്പനിക്കുണ്ട്.

ആദ്യ മാസത്തെ ഇന്ധന ഓഫര്‍ ഉള്‍പ്പെടെയുള്ള അനൂകൂല്യങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാനും, ഈ ഓഫറുകള്‍ ലഭിക്കുന്നതിനും ഉപയോക്താക്കള്‍ക്ക് അടുത്തുള്ള ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍ ഡീലര്‍ഷിപ്പ് സന്ദര്‍ശിക്കാം.

വയനാട് പുനരധിവാസം: ജനുവരിക്കകം വീടുകൾ കൈമാറുമെന്ന് മുഖ്യമന്ത്രി

യുവരാജ് സിങ്ങിനെയും റോബിൻ ഉത്തപ്പയെയും ഇഡി ചോദ‍്യം ചെയ്യും

ഭൂഗര്‍ഭ മെട്രൊ: അന്തിമ സുരക്ഷാ പരിശോധന നടത്തി

''ജനങ്ങളെ പരീക്ഷിക്കരുത്''; പാലിയേക്കരയിൽ ടോൾ പിരിവിന് ഏർപ്പെടുത്തിയ വിലക്ക് തുടരുമെന്ന് ഹൈക്കോടതി

''കൈ കൊടുക്കണമെന്ന് നിർബന്ധമൊന്നുമില്ലല്ലോ''; ഹസ്തദാന വിവാദത്തിൽ ബിസിസിഐ അംഗം