.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
കൊച്ചി: ആവേശകരമായ നിരവധി സവിശേഷതകളോടെ എംജി മോട്ടോര്‍ നൂതനമായ ആസ്റ്റര്‍ 2024 പുറത്തിറക്കി. 9.98 ലക്ഷം രൂപ മുതല്‍ വില ആരംഭിക്കുന്ന ആസ്റ്റര്‍ 2024, സ്പ്രിന്റ്, ഷൈന്‍, സെലക്റ്റ്, ഷാര്‍പ്പ് പ്രോ, സാവി പ്രോ എന്നിങ്ങനെ അഞ്ച് വേരിയന്റുകളില്‍ ലഭ്യമാകും.
നൂതന ഫീച്ചറുകളാണ് വാഹനത്തില്‍ എംജി ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുന്‍നിരയില്‍ വെന്റിലേറ്റഡ് സീറ്റുകള്‍, വയര്‍ലെസ് ചാര്‍ജര്‍, വയര്‍ലെസ് ആന്‍ഡ്രോയ്ഡ് ഓട്ടൊ & ആപ്പിള്‍ കാര്‍ പ്ലേ, കൂടാതെ കൂടുതല്‍ സുരക്ഷയ്ക്കായി ഓട്ടൊ-ഡിമ്മിങ് ഐആര്‍വിഎം, സമഗ്രമായ ഡ്രൈവിങ് അനുഭവത്തിന് അഡ്വാന്‍സ്ഡ് യൂസര്‍ ഇന്റര്‍ഫേസോടു കൂടി അപ്ഡേറ്റ് ചെയ്ത ഐ-സ്മാര്‍ട്ട് 2.0 എന്നിവ അഞ്ച് മോഡലുകളിലും ലഭ്യമാകും.
ഒരു പേഴ്സണല്‍ എഐ അസിസ്റ്റന്റും മിഡ് റേഞ്ച് റഡാറുകളാല് പ്രവര്‍ത്തിക്കുന്ന 14 ഓട്ടൊണമസ് ലെവല്‍ രണ്ട് സവിശേഷതകളും, വിപുലമായ ഡ്രൈവര്‍-അസിസ്റ്റന്‍സ് സിസ്റ്റങ്ങള്‍ സംയോജിപ്പിച്ച ഒരു മള്‍ട്ടി പര്‍പ്പസ് ക്യാമറയും ലഭ്യമാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ എസ്യുവിയാണ് എംജി ആസ്റ്റര്‍. 49 ടോപ്പ് എന്‍ഡ് സുരക്ഷാ ഫീച്ചറുകളുമായാണ് ആസ്റ്റര്‍ എത്തുന്നത്. കൂടാതെ പ്രീമിയം ഇന്റീരിയറുകളും പനോരമിക് സണ്‍റൂഫും ഡ്രൈവിങ് അനുഭവത്തെ ഒരു പുതിയ തലത്തിലേക്ക് ഉയര്‍ത്തുന്നു.
തടസങ്ങളില്ലാത്തതും സൗകര്യപ്രദവുമായ ഡ്രൈവിങ് അനുഭവത്തിന് കണക്റ്റ് ചെയ്ത 80ലധികം സവിശേഷതകള്‍ക്കൊപ്പം എംജി ആസ്റ്റര്‍ 2024ല്‍ കാലാവസ്ഥ, ക്രിക്കറ്റ് അപ്ഡേറ്റുകള്, കാല്‍ക്കുലേറ്റര്‍, ക്ലോക്ക്, തിയതി/ദിവസ വിവരങ്ങള്‍, ജ്യോതിഷം, നിഘണ്ടു, വാര്‍ത്തകള്‍, അറിവ് എന്നിവയ്ക്കായുള്ള വിപുലമായ വോയ്സ് കമാന്‍ഡുകള്‍ പ്രവര്‍ത്തനക്ഷമമാക്കുന്ന ജിയോ വോയ്സ് റെക്കഗ്നിഷന്‍ സിസ്റ്റവും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഡിജിറ്റല്‍ കീ പ്രവര്‍ത്തനക്ഷമതയ്ക്കൊപ്പം ആന്റി-തെഫ്റ്റ് ഫീച്ചര്‍, നെറ്റ്വര്‍ക്ക് കണക്ഷന് ഇല്ലാതെ പോലും സുരക്ഷ ഉറപ്പാക്കുന്നു.