Auto

പു​തി​യ നി​സാ​ന്‍ മാ​ഗ്നൈ​റ്റ് നി​ർ​മാ​ണം ഒ​രു ല​ക്ഷം പി​ന്നി​ട്ടു

പു​തി​യ ഫീ​ച്ച​റു​ക​ളോ​ട് കൂ​ടി​യ നി​സാ​ന്‍ മാ​ഗ്നൈ​റ്റി​ന്‍റെ സ്പെ​ഷ്യ​ല്‍ എ​ഡി​ഷ​നാ​യ ഗെ​സ ക​ഴി​ഞ്ഞ​മാ​സം ഇ​ന്ത്യ​യി​ല്‍ പു​റ​ത്തി​റ​ക്കി​യി​രു​ന്നു

കൊ​ച്ചി: ചെ​ന്നൈ​യി​ലെ നി​സാ​ന്‍റെ നി​ർ​മാ​ണ പ്ലാ​ന്‍റി​ല്‍ മാ​ഗ്നൈ​റ്റി​ന്‍റെ നി​ർ​മാ​ണം 100,000 പി​ന്നി​ട്ട​താ​യി നി​സാ​ന്‍ മോ​ട്ടോ​ര്‍ ഇ​ന്ത്യ. 2020 ഡി​സം​ബ​റി​ല്‍ അ​വ​ത​രി​പ്പി​ച്ച​ത് മു​ത​ല്‍ എ​സ്‌​യു​വി​യാ​യ നി​സാ​ന്‍ മാ​ഗ്നൈ​റ്റി​ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ വി​വി​ധ മോ​ഡ​ലു​ക​ള്‍ രാ​ജ്യ​ത്തു​ട​നീ​ളം ല​ഭ്യ​മാ​ണ്.

ജ​പ്പാ​നി​ല്‍ രൂ​പ​ക​ല്‍പ്പ​ന ചെ​യ്ത​തും ഇ​ന്ത്യ​യി​ല്‍ നി​ർ​മി​ക്കു​ന്ന​തു​മാ​യ മാ​ഗ്നൈ​റ്റ് ബം​ഗ്ലാ​ദേ​ശ്, ഉ​ഗാ​ണ്ട ഉ​ള്‍പ്പെ​ടെ 15 ആ​ഗോ​ള വി​പ​ണി​ക​ളി​ലേ​ക്ക് ക​യ​റ്റു​മ​തി ചെ​യ്യു​ന്നു​ണ്ട്. പു​തി​യ ഫീ​ച്ച​റു​ക​ളോ​ട് കൂ​ടി​യ നി​സാ​ന്‍ മാ​ഗ്നൈ​റ്റി​ന്‍റെ സ്പെ​ഷ്യ​ല്‍ എ​ഡി​ഷ​നാ​യ ഗെ​സ ക​ഴി​ഞ്ഞ​മാ​സം ഇ​ന്ത്യ​യി​ല്‍ പു​റ​ത്തി​റ​ക്കി​യി​രു​ന്നു. 100,000ാമ​ത്തെ മാ​ഗ്നൈ​റ്റി​ന്‍റെ നി​ർ​മാ​ണം സാ​ധ്യ​മാ​യ​ത് ഉ​പ​യോ​ക്താ​ക്ക​ള്‍ക്ക് ഉ​യ​ര്‍ന്ന മൂ​ല്യ​വും സു​ര​ക്ഷ​യും ശ​ക്ത​വു​മാ​യ ഉ​ത്പ​ന്ന​ങ്ങ​ള്‍ ന​ല്‍കു​മെ​ന്ന നി​സാ​ന്‍ ബ്രാ​ന്‍ഡി​ന്‍റെ വാ​ഗ്ദാ​ന​ത്തി​ന്‍റെ സാ​ക്ഷ്യ​മാ​ണെ​ന്ന് നി​സാ​ന്‍ മോ​ട്ടോ​ര്‍ ഇ​ന്ത്യ മാ​നെ​ജി​ങ് ഡ​യ​റ​ക്റ്റ​ര്‍ രാ​കേ​ഷ് ശ്രീ​വാ​സ്ത​വ പ​റ​ഞ്ഞു.

ഉ​പ​യോ​ക്താ​ക്ക​ള്‍ പ്ര​തീ​ക്ഷി​ക്കു​ന്ന ഉ​യ​ര്‍ന്ന ഗു​ണ​നി​ല​വാ​ര​വും സു​ര​ക്ഷ​യു​മാ​ണ് നി​സാ​ന്‍ ന​ല്‍കു​ന്ന​തെ​ന്ന് റെ​നോ നി​സാ​ന്‍ ഓ​ട്ടൊ​മോ​ട്ടീ​വ് മാ​നെ​ജി​ങ് ഡ​യ​റ​ക്റ്റ​ര്‍ കീ​ര്‍ത്തി പ്ര​കാ​ശ് പ​റ​ഞ്ഞു.

പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു; കണ്ടെയ്ന്‍മെന്‍റ് സോൺ പ്രഖ്യാപിച്ചു

ഹോളിവുഡ് താരം മൈക്കിൾ മാഡ്സെൻ അന്തരിച്ചു

ബർമിങ്ങാമിലെ ഇരട്ട സെഞ്ചുറി; ഗിൽ സ്വന്തമാക്കിയത് നിരവധി റെക്കോഡുകൾ

മെഡിക്കൽ കോളെജ് അപകടം: ബിന്ദുവിന്‍റെ കുടുംബത്തിന് ധനസഹായം നൽകുമെന്ന് മന്ത്രി

മെഡിക്കല്‍ കോളെജ് അപകടത്തിൽ കലക്റ്ററുടെ അന്വേഷണം; ബിന്ദുവിന്‍റെ സംസ്‌കാരം 11 മണിക്ക്