Auto

വൈ​ദ്യു​ത, സി​എ​ൻ​ജി വാ​ഹ​ന​ങ്ങ​ൾ​ക്ക് പ്രി​യ​മേ​റി: കാ​ര്‍സ്24

താ​ങ്ങാ​നാ​വു​ന്ന വി​ല​യി​ൽ പ്രീ​മി​യം കാ​റു​ക​ൾ ല​ഭ്യ​മാ​കു​ന്ന​ത് ഉ​പ​യോ​ഗി​ച്ച കാ​റു​ക​ളെ സ്മാ​ർ​ട്ട് ചോ​യി​സാ​ക്കു​ന്നു

കൊ​ച്ചി: കാ​ര്‍ വാ​ങ്ങു​ന്ന​വ​ര്‍ വൈ​ദ്യു​ത വാ​ഹ​ന​ങ്ങ​ള്‍ക്കു കൂ​ടു​ത​ല്‍ പ​രി​ഗ​ണ​ന ന​ല്‍കു​ന്ന​താ​യി കാ​ര്‍സ് 24ന്‍റെ ക​ണ​ക്കു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്നു. പ്രീ ​ഓ​ണ്‍ഡ് കാ​റു​ക​ള്‍ക്കു​ള്ള താ​ല്‍പ​ര്യ​വും വ​ര്‍ധി​ക്കു​ന്ന​തു തു​ട​രു​ക​യാ​ണ്. മു​ന്‍നി​ര ഓ​ട്ടൊ ടെ​ക് ക​മ്പ​നി​യാ​യ കാ​ര്‍സ് 24 പു​റ​ത്തി​റ​ക്കി​യ മൈ​ലേ​ജ് റി​പ്പോ​ര്‍ട്ടാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ത​ങ്ങ​ളു​ടെ മേ​ധാ​വി​ത്തം നി​ല​നി​ര്‍ത്തി​യ കാ​ര്‍സ് 24 വി​ല്‍പ്പ​ന​യി​ല്‍ 42 ശ​ത​മാ​നം വ​ള​ര്‍ച്ച കൈ​വ​രി​ച്ച​താ​യും 2023ലെ ​സു​പ്ര​ധാ​ന പ്ര​വ​ണ​ത​ക​ള്‍ ഉ​ള്‍പ്പെ​ടു​ത്തി​യു​ള്ള റി​പ്പോ​ര്‍ട്ട് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

വൈ​ദ്യു​ത വാ​ഹ​ന​ങ്ങ​ള്‍ അ​ന്വേ​ഷി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ല്‍ അ​ഞ്ചു മ​ട​ങ്ങു വ​ര്‍ധ​ന​യു​ണ്ടാ​യ​താ​യും റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. സി​എ​ന്‍ജി വി​ല്‍പ​പ്ന 2.6 മ​ട​ങ്ങു വ​ര്‍ധി​ച്ചി​ട്ടു​മു​ണ്ട്. മെ​ട്രൊ ന​ഗ​ര​ങ്ങ​ളി​ൽ ഡെ​ല്‍ഹി​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​ല്‍പ്പ​ന ന​ട​ന്ന​ത്. മെ​ട്രൊ ഇ​ത​ര മേ​ഖ​ല​ക​ളി​ല്‍ ല​ക്‌​നൗ, ജ​യ്‌​പു​ർ, സൂ​റ​ത്ത്, കൊ​ച്ചി, പാ​റ്റ്ന എ​ന്നി​വി​ട​ങ്ങ​ളാ​ണ് മു​ന്നി​ല്‍.

താ​ങ്ങാ​നാ​വു​ന്ന വി​ല​യി​ൽ പ്രീ​മി​യം കാ​റു​ക​ൾ ല​ഭ്യ​മാ​കു​ന്ന​ത് ഉ​പ​യോ​ഗി​ച്ച കാ​റു​ക​ളെ സ്മാ​ർ​ട്ട് ചോ​യി​സാ​ക്കു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ക​ണ​ക്കു പ്ര​കാ​രം പു​തു ത​ല​മു​റ​യ്ക്ക് പു​തി​യ കാ​റു​ക​ൾ വാ​ങ്ങു​ക മാ​ത്ര​മ​ല്ല ന​വീ​ക​രി​ക്കു​ക​യും ചെ​യ്തു പു​തി​യ ത​രം​ഗം സൃ​ഷ്ടി​ക്കാ​നാ​യി. കാ​ർ​സ് 24 ഡാ​റ്റ അ​നു​സ​രി​ച്ച്, 2023-ൽ ​പു​തി​യ കാ​റു​ക​ളു​ടെ​യും യൂ​സ്ഡ് കാ​റു​ക​ളു​ടെ​യും അ​നു​പാ​തം 1:1.5 ആ​യി​രു​ന്നു. അ​ഥ​വാ പ​ത്ത് പു​തി​യ കാ​റു​ക​ൾ വി​റ്റ​പ്പോ​ൾ പ​തി​ന​ഞ്ച് ഉ​പ​യോ​ഗി​ച്ച കാ​റു​ക​ളും വി​പ​ണി​യി​ലെ​ത്തി. പു​തു ത​ല​മു​റ പ്രീ​മി​യം യൂ​സ്ഡ് കാ​റു​ക​ളു​ടെ ഈ ​വ​ര​വ് നി​ര​വ​ധി ഇ​ന്ത്യ​ക്കാ​രു​ടെ കാ​ർ സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ക്കു​ന്ന​തി​ൽ ഒ​രു പ്ര​ധാ​ന പ​ങ്ക് വ​ഹി​ച്ചു.

എ​സ്‌​യു​വി​ക​ളു​ടെ വി​ൽ​പ്പ​ന കു​തി​ച്ചു​യ​ർ​ന്ന​തും പോ​യ വ​ർ​ഷ​ത്തെ മ​റ്റൊ​രു പ്ര​ത്യേ​ക​ത​യാ​യി റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ആ​ളു​ക​ൾ കു​ടും​ബ​മാ​യു​ള്ള യാ​ത്ര​ക​ൾ​ക്ക് കൂ​ടു​ത​ൽ വി​ശാ​ല​മാ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ തു​ട​ങ്ങി​യ​തും സാ​ഹ​സി​ക​ർ അ​വ​രു​ടെ ഓ​ഫ്-​റോ​ഡ് യാ​ത്ര​യ്ക്കാ​യി എ​സ്‌​യു​വി​ക​ളെ തി​ര​ഞ്ഞെ​ടു​ക്കാ​ൻ തു​ട​ങ്ങി.

എ​സ്‌​യു​വി കേ​ന്ദ്രീ​കൃ​ത പ്ര​വ​ണ​ത പു​തി​യ കാ​റു​ക​ൾ​ക്ക​പ്പു​റ​ത്തേ​ക്ക് വ്യാ​പി​ക്കു​ക​യും 2021 സാ​മ്പ​ത്തി​ക വ​ർ​ഷം മു​ത​ൽ 4-6% വ​ള​ർ​ച്ച​യോ​ടെ യൂ​സ്ഡ് കാ​ർ വി​പ​ണി​യി​ൽ സാ​ന്നി​ധ്യം അ​റി​യി​ക്കു​ക​യും ചെ​യ്യു​ന്നു. ബ്രെ​സ്സ, സോ​നെ​റ്റ്, ഇ​ക്കോ​സ്‌​പോ​ർ​ട്ട്, എ​ക്‌​സ്‌​യു​വി300, ടൈ​ഗ​ൺ, ടി​യാ​ഗോ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ഈ ​വ​ർ​ഷം ഇ​ന്ത്യ​ൻ നി​ര​ത്തു​ക​ൾ അ​ട​ക്കി​വാ​ഴു​ന്ന മി​ക​ച്ച എ​സ്‌​യു​വി​ക​ൾ. നെ​ക്‌​സോ​ൺ ആ​ണ് കൊ​ച്ചി​യി​ലെ കൂ​ടു​ത​ൽ ആ​ളു​ക​ൾ തെ​ര​ഞ്ഞെ​ടു​ത്ത എ​സ്‌​യു​വി വാ​ഹ​നം.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു

ഒറ്റപ്പാലത്ത് നാലു വയസുകാരനെ കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു

ഗവർണറുടെ അധികാരങ്ങളും ചുമതലകളും പത്താം ക്ലാസ് പാഠ പുസ്തകത്തിൽ; കരിക്കുലം കമ്മിറ്റി അം​ഗീകാരം നൽകി