കളിയും, ജീവനും സേവ് ചെയ്യും ഫീൽഡിലായാലും റോഡിലായാലും; സൽമാന്‍റെ ഹെൽമറ്റ് ഏറ്റെടുത്ത് കേരളാ പൊലീസ് 
Auto

കളിയും, ജീവനും സേവ് ചെയ്യും ഫീൽഡിലായാലും റോഡിലായാലും; സൽമാന്‍റെ ഹെൽമറ്റ് ഏറ്റെടുത്ത് കേരളാ പൊലീസ്

വാഹനം ഓടിക്കുമ്പോൾ ഹെൽമറ്റ് വയ്ക്കേണ്ടതിന്‍റ ആവശ‍്യകത ഉയർത്തിയാണ് കേരള പൊലീസ് ഫെയ്സ്ബുക്കിൽ വിഡിയോ പങ്ക് വച്ചിരിക്കുന്നത്

Aswin AM

ഗുജറാത്തിനെതിരേ ഒന്നാം ഇന്നിങ്സ് ലീഡിന്‍റെ ബലത്തിൽ കേരളം ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ്. മത്സരത്തിൽ കേരളത്തിന് നിർണായകമായത് അർസാൻ നാഗസ്വാലയുടെ വിക്കറ്റായിരുന്നു. എന്നാൽ ആ വിക്കറ്റ് നേടുന്നതിൽ സൽമാൻ നിസാറിന്‍റെ ഹെൽമറ്റ് വഹിച്ച പങ്ക് വളരെ വലുതാണ്.

ആദിത‍്യ സർവാതെയുടെ 175-ാം ഓവറിൽ നാലാം പന്ത് നാഗസ്വാല അടിച്ചത് സൽമാന്‍റെ ഹെൽമറ്റിൽ തട്ടിയാണ് സച്ചിൻ ബേബിയുടെ കൈകളിലെത്തിയത്. ഇതിനു പിന്നാലെ സൽമാന് വലിയ കയ്യടിയാണ് സോഷ‍്യൽ മീഡിയയിൽ‌ അടക്കം ലഭിച്ചത്. എന്നാലിപ്പോൾ ഈ വീഡിയോ ഏറ്റെടുത്ത് ബോധവത്കരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കേരളാ പൊലീസ്.

വാഹനം ഓടിക്കുമ്പോൾ ഹെൽമറ്റ് വയ്ക്കേണ്ടതിന്‍റ ആവശ‍്യകത ഉയർത്തിയാണ് കേരള പൊലീസ് ഫെയ്സ്ബുക്കിൽ വിഡിയോ പങ്ക് വച്ചിരിക്കുന്നത്. കളിയും ജീവനും ഹെൽമറ്റ് സേവ് ചെയ്യുമെന്നും ഫീൽഡിലായാലും റോഡിലായാലും ഹെൽമറ്റ് നിർബന്ധമാണെന്നും കേരളാ പൊലീസ് പറയുന്നു.

ശബരിമലയിലെ സ്വർണം മറിച്ചുവിറ്റു

തുടരെ മൂന്നാം തോൽവി: ഇന്ത്യയുടെ സെമി സാധ്യത മങ്ങുന്നു

വിഎസിന് ആദ്യ സ്മാരകം തലസ്ഥാനത്ത്

മഴ മുന്നറിയിപ്പിൽ മാറ്റം: 11 ജില്ലകളിൽ യെലോ അലർട്ട്

കോട്ടയത്ത് യുവതിയെ കൊന്ന് കുഴിച്ച് മൂടി; ഭർത്താവ് അറസ്റ്റിൽ