കൊച്ചി: ടാറ്റ മോട്ടോഴ്സ് ആര്‍ഡിഇ, ഇ20 എന്നിവയ്ക്ക് അനുസൃതമായ എൻജിനുകളുള്ള ബിഎസ് 6 ഘട്ടം 2 പാസഞ്ചര്‍ വാഹനങ്ങള്‍ അവതരിപ്പിച്ചു. ടാറ്റ മോട്ടോഴ്സ് പെട്രോള്‍, ഡീസല്‍, സിഎന്‍ജി എന്നിവയുടെ പവര്‍ട്രെയ്ന്‍ ഓപ്ഷനുകളിലുടനീളം പുതിയ ഫീച്ചറുകളോടെ തങ്ങളുടെ പോര്‍ട്ട്ഫോളിയോ പുതുക്കിയിട്ടുണ്ട്, മെച്ചപ്പെട്ട സുരക്ഷയും ഡ്രൈവബിലിറ്റിയും സൗകര്യവും ഇത് നല്കുന്നു.
ഈ പോര്‍ട്ട്ഫോളിയോ ഉപയോഗിച്ച്, കമ്പനി അതിന്റെ സ്റ്റാന്‍ഡേര്‍ഡ് വാറന്റി 2 വര്‍ഷം/ 75,000 കിലോമീറ്റമീ മുതല്‍ 3 വര്‍ഷം/ 1 ലക്ഷം കിലോമീറ്റർ വരെ വർധിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലെ നമ്പര്‍ 1 എസ്യുവി ആയ നെക്സണ്‍, കമ്പനിയുടെ പ്രീമിയം എസ്യുവി ആയ ഹാരിയര്‍, മുന്‍നിര എസ്യുവി ആയ സഫാരി എന്നിവയുടെ കൂടുതല്‍ ഉയര്‍ന്ന റെന്ഡേഷനായ റെഡ് & ഡാര്‍ക്ക് എസ്യുവികളുടെ പുതിയ ശ്രേണിയുടെ വരവും കമ്പനി പ്രഖ്യാപിച്ചു. സഫാരി, ഹാരിയര്‍, നെക്സോണ്‍ എന്നിവയ്ക്ക് യഥാക്രമം 15.65 ലക്ഷം, 14.99 ലക്ഷം, 7.79 ലക്ഷം എന്നിങ്ങനെയാണ് വില.