Auto

ടെസ്ല കാറുകളുടെ നാട്ടു നാട്ടു വീഡിയോ വൈറൽ

ഇപ്പോഴിതാ ടെസ്ലാ കാറുകളുടെ ഊഴമാണ്. നാട്ടു നാട്ടു ചുവടുകളുമായി കളം നിറയാൻ കാറുകൾക്കും കഴിയുമെന്നു ചുരുക്കം

ഓസ്കർ പുരസ്കാരം നേടിയതോടെ നാട്ടു നാട്ടു ചുവടുകൾ വീണ്ടും സജീവമാവുകയാണ്. സമൂഹത്തിന്‍റെ എല്ലാ തുറകളിലുമുള്ളവർ നാട്ടു നാട്ടു ചുവടുകളുമായി സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നുണ്ട്. കഴിഞ്ഞദിവസം ന്യൂഡൽഹിയിലെ ഫ്രഞ്ച് എംബസിയുടെ നൃത്തച്ചുവടുകളും സോഷ്യൽ മീഡിയയിൽ സ്വീകാര്യത നേടിയിരുന്നു. ഇപ്പോഴിതാ ടെസ്ലാ കാറുകളുടെ ഊഴമാണ്. നാട്ടു നാട്ടു ചുവടുകളുമായി കളം നിറയാൻ കാറുകൾക്കും കഴിയുമെന്നു ചുരുക്കം.

നിരനിരയായി പാർക്ക് ചെയ്തിരിക്കുന്ന ടെസ്ലാ കാറുകളുടെ ലൈറ്റുകളിലൂടെയാണ് ഈ നാട്ടു നാട്ടു ഗാനം പുനർജനിച്ചിരിക്കുന്നത്. പാട്ടിന്‍റെ ചടുലതയ്ക്കൊപ്പം കൃത്യമായ താളത്തിൽ ലൈറ്റുകൾ തെളിയുന്നു. എന്തായാലും കാറുകളുടെ ഈ ലൈറ്റ് ഷോ വീഡിയോ ധാരാളം പേരെ ആകർഷിച്ചു കഴിഞ്ഞു.

ആർആർആർ സിനിമയുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ഈ വീഡിയോ പുറത്തുവന്നത്. അമെരിക്കയിലെ ന്യൂജഴ്സിയിൽ നിന്നുള്ളതാണ് വീഡിയോ.

നിപ: 3 ജില്ലകളിൽ ജാഗ്രതാ നിർദേശം; ഉന്നതതല യോഗം ചേർന്നു

വൈദികൻ തൂങ്ങി മരിച്ച നിലയിൽ

മെഡിക്കൽ കോളെജിൽ രക്ഷാപ്രവർത്തനം വൈകിയതിൽ വിമർശനവുമായി ആരോഗ്യ വകുപ്പ് മുൻ ഡയറക്റ്റർ

കോട്ടയം മെഡിക്കൽ കോളെജ് അപകടം: ബിന്ദുവിന്‍റെ കുടുംബത്തിന് 5 ലക്ഷം രൂപ നൽകുമെന്ന് ചാണ്ടി ഉമ്മൻ

പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു; കണ്ടെയ്ന്‍മെന്‍റ് സോൺ പ്രഖ്യാപിച്ചു