കാർ വാങ്ങാൻ ആലോചനയുണ്ടോ..? ബജറ്റിലൊതുങ്ങുന്ന 4 മികച്ച സിഎൻജി മോഡലുകൾ ഇതാ | Video
ഇന്ധന വില വർധനവ് കാരണം പലരും സിഎന്‍ജിയിലേക്ക് മാറുകയാണ്. അതുകൊണ്ടുതന്നെ, ഇന്ത്യന്‍ വിപണിയില്‍ സിഎന്‍ജി കാര്‍ മോഡലുകളുടെ ആവശ്യക്കാര്‍ക്ക് ഒട്ടും കുറവ് വരുന്നില്ല. ഈ ആവശ്യം അറിഞ്ഞ് മാരുതിയും ടാറ്റയും ഹ്യുണ്ടേയും പോലെയുള്ള മുൻനിര കാര്‍ കമ്പനികള്‍ സിഎന്‍ജി മോഡലുകള്‍ പുറത്തിറക്കുന്നുമുണ്ട്. ഇതിൽ ഏറ്റവും ലാഭകരമായ സിഎന്‍ജി എസ്‌യുവികൾ ഏതൊക്കെയെന്ന് നോക്കാം.
ഇതിൽ ആദ്യം വരുന്നത് ടൊയോട്ട അര്‍ബന്‍ ക്രൂസര്‍ ഹൈറൈഡറാണ്. ഏകദേശം 13.81 ലക്ഷം മുതൽ 15.84 ലക്ഷം രൂപ വരെയാണ് വില വരുന്നത്. അടുത്തതായി വരുന്നത് മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാരയാണ്. വാഹനത്തിൽ 55 ലീറ്ററിന്‍റെയാണ് സിഎന്‍ജി ടാങ്ക് വരുന്നത്. എന്നാൽ, മാരുതി ഈ മോഡലിന്‍റെ ബുക്കിങ് സ്വീകരിച്ചു തുടങ്ങിയിട്ടില്ല എന്നതാണ് ശ്രദ്ധേയം. ജൂണ്‍ അവസാനത്തോടെ ഗ്രാന്‍ഡ് വിറ്റാര സിഎന്‍ജി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാരുതി സുസുക്കി ബ്രെസയിലും 55 ലീറ്ററിന്‍റെ തന്നെയാണ് സിഎൻജി ടാങ്ക് വരുന്നത്. ഏകദേശം, 9.64 ലക്ഷം മുതൽ 12.21 ലക്ഷം രൂപയാണ് വില വരുന്നത്.